INDIANEWS

ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​ണം; കോ​ണ്‍​ഗ്ര​സ്​ ദേ​ശ​വ്യാ​പ​ക​മാ​യി മൗ​ന​വ്ര​തം ആ​ച​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ്​ ദേ​ശ​വ്യാ​പ​ക​മാ​യി മൗ​ന​വ്ര​തം ആ​ച​രി​ച്ചു. ല​ഖിം​പു​രി​ല്‍ ക​ര്‍​ഷ​ക​രെ വാ​ഹ​ന​മി​ടി​ച്ചു കൊ​ന്ന കേ​സി​ല്‍ പ്ര​തി​യാ​യ മ​ക​ന്‍ ആ​ശി​ഷി​നെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന അവിശ്യം ഉന്നയിച്ചാണ് മൗ​ന​വ്ര​തം ആ​ച​രി​ച്ചത്.

ഉ​ച്ച​ക്ക്​ ര​ണ്ടു മ​ണി​ക്കൂ​റാ​യി​രു​ന്നു മൗ​ന​വ്ര​താ​ച​ര​ണം. മ​ന്ത്രി​യെ പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ക​വ​ഴി നീ​തി​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ല്‍ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. ല​ഖ്​​നോ​വി​ല്‍ മൗ​ന​വ്ര​താ​ച​ര​ണം എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. മും​ബൈ, ജ​യ്​​പു​ര്‍, ഡ​ല്‍​ഹി, പ​നാ​ജി തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൗ​ന​വ്ര​താ​ച​ര​ണം ന​ട​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close