KERALANEWS

സംസ്ഥാനത്തെ സ്ഥിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി; സാധ്യമായ എല്ലാ സഹായവും നൽകുമെന്നും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത്ഷാ

ന്യൂഡൽഹി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും സ്ഥിതിഗതികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേരളത്തിലെ സാഹചര്യം നീരിക്ഷിച്ച്‌ വരികയാണെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കി.

കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ജനങ്ങളെ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി എൻഡിആർഎഫ് സംഘങ്ങളെ ഇതിനോടകം അയച്ചുകഴിഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.

അതേസമയം, സംസ്ഥാനത്ത് മഴ തുടരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാളും ശക്തി കുറഞ്ഞുവെങ്കിലും മഴ തുടരുകയാണ്. പല നദികളിലെയും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. കൂടാതെ ജില്ലകളിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. കോട്ടയം കൂട്ടിക്കലിൽ കനത്തമഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി. മഴക്കെടുതിയിൽ സംസ്ഥാനത്ത് 20 മരണം സംഭവിച്ചു.

ഒക്ടോബർ 24 വരെ സംസ്ഥാനത്ത് മഴയുണ്ടാകും എന്നാണ് അറിയിപ്പ്. പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയും ഉണ്ടാകും. അതിനാൽ തന്നെ കടുത്ത ജാഗ്രത നിർദ്ദേശം ജനങ്ങൾക്ക് കാലാവസ്ഥ വകുപ്പും സർക്കാരും നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close