INDIANEWSWORLD

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സുഡാനിൽ; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ജനാധിപത്യ സ്ഥാപനത്തിനുള്ള സുഡാൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകുമെന്നും വി മുരളീധരന്‍

ഖാർട്ടോം: അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സുഡാനിൽ എത്തി. സുഡാനിലെ ഖാർത്തൂമിൽ സുഡാൻ ഗവണ്മെന്റ് മന്ത്രിക്കും സംഘത്തിനും സ്വീകരണമൊരുക്കി. സുഡാൻ പ്രധാനമന്ത്രി അബ്ദുള്ള ഹംദോഖുമായും വിദേശകാര്യമന്ത്രി ഡോ.മറിയം അൽ സാദിഖ് അൽ മഹ്ദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകൾ ഇരുവരുമായും ചർച്ച ചെയ്തുവെന്നും ജനാധിപത്യ സ്ഥാപനത്തിനുള്ള സുഡാൻ്റെ നീക്കങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചുവെന്നും വി മുരളീധരൻ പറഞ്ഞു.

18, 19 തിയതികളിൽ സുഡാനും 20 , 22 തീയതികളിൽ ദക്ഷിണ സുഡാനുമാണ് വി മുരളീധരൻ സന്ദർശിക്കുന്നത്. ദക്ഷിണ സുഡാനിൽ പ്രസിഡൻറ് ജനറൽ സൽവ കിർ മയാർദിത്ത്, വിദേശകാര്യമന്ത്രി ശ്രീ. മായിക് ആയി ദെൻ, സ്പീക്കർ ജെമ്മ നുനുകുംമ്പാ എന്നിവരുമായാണ് കൂടിക്കാഴ്ചകൾ. ഇരുരാജ്യങ്ങളിലെയും ഇന്ത്യൻസമൂഹവുമായി മന്ത്രി ചർച്ചകൾ നടത്തും. ഉഭയകക്ഷി-വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ജുബയിലെ ഇന്ത്യൻ സമൂഹവുമായും മാത്രമല്ല, ഇന്ത്യൻ സംരംഭകരുമായും മന്ത്രി സംവദിക്കും. ഇന്ത്യൻ സൈന്യത്തിലെ ഡോക്ടർമാർ നടത്തുന്ന ജുബയിലെ ഐക്യരാഷ്ട്ര സഭയുടെ മിഷൻ ആശുപത്രിയും വി മുരളീധരൻ സന്ദർശിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close