INDIANEWSSocial MediaTop News

‘അവിവാഹിതരായ പങ്കാളികൾക്ക് പ്രവേശനമില്ല’! വിവാദമായതോടെ ബോർഡ് പിൻവലിച്ച് കോര്‍പ്പറേഷന്‍ അധികൃതർ

ഹൈദാരാബാദ്: കോർപറേഷൻ പാര്‍ക്കിലേക്ക് അവിവാഹിതരായ കമിതാക്കള്‍ക്ക് പ്രവേശനം വിലക്കി ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. നടപടി വിവാദമായതോടെ താഴെത്തട്ടിലുള്ള ജീവനക്കാർക്ക് മേൽ കുറ്റം ചാർത്തി അധികൃതർ തടിയൂരി. ഹൈദരാബാദിലെ ദൊമല്‍ഗുഡ ഇന്ദിരാ പാര്‍ക്കിലാണ് സംഭവം.

പാർക്കിൽ പ്രവേശനം വിലക്കിയതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് വിവാദമായതോടെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോസ്റ്റര്‍ അഴിച്ചുമാറ്റി. കോര്‍പ്പറേഷനിലെ താഴ്ന്ന റാങ്കിലുള്ള ജീവനക്കാരാണ് പോസ്റ്റര്‍ പതിച്ചതെന്നും അധികൃതര്‍ വിശദീകരണം നൽകി.

ആക്ടിവിസ്റ്റ് മീര സംഘമിത്രയാണ് പ്രശ്‌നം മേയര്‍ ജി വിജയലക്ഷ്മിയെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം മൗലികാവകാശ ലംഘനമാണെന്ന് ഇവര്‍ ആരോപിച്ചു. സദാചാര പൊലീസിന്റെ മറ്റൊരു വശമാണ് കോര്‍പ്പറേഷന്‍ ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു.

കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലും പാര്‍ക്കിലേക്ക് അവിവാഹിതര്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ചില സംഘടനകള്‍ പ്രശ്‌നമുണ്ടാക്കാതിരിക്കാനാണ് അവിവാഹിതരായ ജോഡികളെ തടഞ്ഞതെന്നായിരുന്നു അന്ന് അധികൃതരുടെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close