LIME LIGHTNEWSTrending

ഭൂമിയോളം വിനയമുള്ള ദേവത; ശോഭനക്കൊപ്പമുള്ള മേക്കപ്പ് എക്സ്പീരിയൻസിനെ കുറിച്ച് ഉണ്ണി

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി. കാവ്യ മാധവനൊപ്പമുള്ള ചിത്രങ്ങളിലൂടെയാണ് ഉണ്ണി ആദ്യം ശ്രദ്ദിക്കപ്പെട്ടത്. തുടർന്ന് നിരന്തരം കാവ്യയുടെ മേക്കപ്പ് ചെയ്തു ശ്രദ്ധ നേടുകയായിരുന്നു ഉണ്ണി പിഎസ്. ഇപ്പോഴിതാ, ശോഭനയെ ഒരുക്കിയതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിയിപ്പോൾ

മലയാള സിനിമയിൽ ഒരു കാലത്തെ നായികാ സങ്കൽപമായിരുന്ന നടിയാണ് ശോഭന. ശോഭനയെ ഒരുക്കിയതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി. ശോഭനയെ ഒരുക്കുന്നതിന്റെ ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി തന്റെ സന്തോഷം പങ്കുവെച്ചത്. ഒരുപാട് സ്വപ്നം കണ്ട ഫോട്ടോഷൂട്ടാണ് ഇതെന്നും താൻ തന്റെ വലിയ സ്വപ്നം സാക്ഷാത്കരിക്കുകയാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും ഉണ്ണി ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചു.

ഉണ്ണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ‘ഞാനൊരുപാട് സ്വപ്നം കണ്ടിരുന്ന ഫോട്ടോഷൂട്ടാണ് ഇത്. ഇതാ ഞാനെന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയാണ്, ഇത് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. ഭൂമിയോളം വിനയമുള്ള ഈ ദേവതയെ ഒരുക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് വിനയാന്വിതനാണ്.

അടുത്തിടെ ഉണ്ണി സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയത് കേരളത്തിലെ ബിസിനസ് മാഗ്നെറ്റായ രവി പിള്ളയുടെ മകന്റെ വിവാഹത്തിന് വധുവിനെ അണിയിച്ചൊരുക്കിയപ്പോഴായിരുന്നു. അത്യാഢംബരമായി നടന്ന വിവാഹവും വധുവിന്റെ ഒരുക്കവുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close