Movies

നെടുമുടി വേണുവിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ ; മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം രണ്ടെണ്ണം വീതവും മഞ്ജു വാരിയർക്ക് ഒപ്പം ഒരെണ്ണവും

മലയാളത്തിന്റെ അതുല്യകാലാകാരൻ നെടുമുടി വേണു ഓർമ്മയായി. ഇനി തന്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കും. അദ്ദേഹത്തിന്റേതായി ഓർമ്മിക്കാൻ മലയാളിക്ക് അനവധി കഥാപാത്രങ്ങളുണ്ട്. ഇനിയും അദ്ദേഹം അഭിനയിച്ച ഏതാനും ചിത്രങ്ങൾ കൂടി പുറത്തിറങ്ങാനുണ്ട്. അവസാനം വരെ തന്റെ തൊഴിൽ രംഗത്ത് വ്യാപൃതനായിരുന്നു അദ്ദേഹം. അദ്ദേഹം അഭിനയിച്ചതിൽ പ്രധാനമായി പുറത്തിറങ്ങാനുള്ളത് അഞ്ചു ചിത്രങ്ങളാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം രണ്ടെണ്ണം വീതവും മഞ്ജു വാരിയർക്ക് ഒപ്പം ഒരെണ്ണവും.

മോഹൻലാലിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിൽ സാമൂതിരി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതുപോലെ മോഹൻലാൽ തന്നെ നായകനാകുന്ന ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.

ചിത്രീകരണം പൂർത്തിയാക്കാനുള്ള പുഴു എന്ന മമ്മൂട്ടി ചിത്രമാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രങ്ങളിലൊന്ന്. അതുപോലെ ചിത്രീകരണം പൂർത്തിയായ അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത മഞ്ജു വാരിയർ ചിത്രം ജാക്ക് ആൻഡ് ജില്ലിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇവയോരോന്നും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close