KERALANEWS

കൊച്ചിയിൽ അശാസ്ത്രീയയമായ രീതിയിൽ അഴുക്കുചാൽ നിർമ്മാണം ; ആളുകൾ വലയുന്നു

കൊച്ചി : അശാസ്ത്രീയമായ വികസനപ്രവർത്തനം മൂലം കൊച്ചിയിലെ ദർബാർ ഹാൾ റോഡിലെ മുത്തൂറ്റ് സ്ക്വയർ നിവാസികൾ ഇപ്പോൾ വലയുകയാണ്. റോഡിനോട് ചേർന്ന് നിർമ്മിച്ച അഴുക്കുചാൽ റോഡിൽ നിന്ന് പൊങ്ങിയാണ് നിൽക്കുന്നത്. ഇത് വാഹങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്നു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML) ന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം നടന്നത്. ഇത് മൂലം തന്റെ വാഹനത്തിന് കേടുപാടുകൾ വന്നതിനെ തുടർന്ന് നിവാസികളിൽ ഒരാൾ കോണ്ട്രാക്ടറിനെതിരെയും CSML നെതിരെയും ഇപ്പോൾ കേസ് കൊടുത്തിരിക്കുകയാണ്.

ഈയടുത്ത്, മുത്തൂറ്റ് കോംപ്ലെക്സിലെ ഒരാൾ തന്റെ കാറുമായി ബേസ്മെന്റിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ആഡംബര കാർ ഈ ഡ്രൈനേജിന്റെ മുകളിൽ കുരുങ്ങുകയും ‘സീ-സോ’ പോലെ ആടി നിൽക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായെന്ന് താമസക്കാർ പറയുന്നു. റോഡ് മുഴുവൻ സമാനസ്ഥിതിയാണെന്നും അവർ പറഞ്ഞു.

അതുപോലെ രാത്രിയാണ് നിർമ്മാണപ്രവർത്തികൾ നടന്നതെന്നും അവർ ആരോപിക്കുന്നു. പിന്നീട് പ്രശ്നങ്ങൾ പറഞ്ഞപ്പോൾ കോണ്ട്രാക്ടർ പലവിധ ഒഴിവുകഴിവുകൾ പറയുകയും അഴുക്കുചാലിന്റെ നീളം കുറക്കണം എന്നാവശ്യപ്പെട്ടപ്പോൾ ഗേറ്റ് മാറ്റി സ്ഥാപിക്കാൻ പറയുകയും ചെയ്തു. റോഡ് വികസനം നടന്നാൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞെങ്കിലും അത് സാധ്യമാകാൻ ഇനിയും മൂന്ന് വർഷം എങ്കിലും എടുക്കുമെന്നും നിവാസികൾ പറയുന്നു.

പദ്ധതിക്കായി കോമ്പൗണ്ട് മതിൽ പൊളിച്ചുമാറ്റിയിട്ട് അതും പുനസ്ഥാപിച്ചിട്ടില്ല. അതുപോലെ അഴുക്കുചാലിന്റെ പ്രവർത്തനവും കൃത്യമായി സാധ്യമാകുന്നില്ല. ഇത് കൊതുകിന്റെ ശല്യം കൂട്ടുന്നു. നിവാസികളുമായി കൃത്യമായി ചർച്ച നടത്താതെയാണ് ഇവ സാധ്യമാക്കുന്നത്. അതിനാൽ ഉദ്ദേശം നല്ലതാണെങ്കിലും നടപ്പാക്കുന്ന രീതിയിൽ പിഴവുകൾ സംഭവിക്കുന്നു. ഇത് നിവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close