
ഉത്തർപ്രദേശ്: പ്രധാന പരീക്ഷകളിലൊന്നായ ഉത്തർപ്രദേശ് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ചോദ്യപേപ്പർ ചോർന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ചോർന്നതെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. സംഭവത്തിൽ കർശന നടപിടി എടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. വീണ്ടും പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിട്ടുണ്ട്.
പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മഥുര, ഗാസിയാബാദ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലെ നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പേപ്പർ വൈറലായി. റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശ് അടിസ്ഥാന വിദ്യാഭ്യാസ ബോർഡ് ഒരു മാസത്തിന് ശേഷം യുപിടിഇടി പരീക്ഷ വീണ്ടും നടത്തും. ഉദ്യോഗാർത്ഥികൾ വീണ്ടും ഫീസൊന്നും നൽകേണ്ടതില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കേസിൽ ഉൾപ്പെട്ട 23 ഓളം പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് ചോദ്യപേപ്പറിന്റെ കുറച്ച് ഫോട്ടോ കോപ്പികൾ കണ്ടെടുത്തു. ഒരു മാസത്തിനകം പരീക്ഷ വീണ്ടും നടത്തും. കേസ് അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്ടിഎഫ്.
യുപിടിഇടി 2021 പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ 1, 1 മുതൽ 5 വരെ ക്ലാസുകളിലെ പ്രൈമറി സ്കൂൾ അധ്യാപകർക്കായി 10 മുതൽ 12:30 വരെ നടത്തേണ്ടതായിരുന്നു. യുപിടിഇടി 2021 പേപ്പർ 2, 6 മുതൽ ഹയർ പ്രൈമറി സ്കൂൾ അധ്യാപകർക്കായി 8 ന് ഉച്ചയ്ക്ക് 2:30 മുതൽ 5 വരെ ഷെഡ്യൂൾ ചെയ്തു. ഉത്തർപ്രദേശിലെ 75 ജില്ലകളിലായി നിരവധി പരീക്ഷാ കേന്ദ്രങ്ങളിലായി 21.5 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാൻ തയ്യാറായിരുന്നു.
ഉത്തർപ്രദേശ് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വളരെ മത്സരാധിഷ്ഠിതമായ ഒരു പരീക്ഷയാണ്, പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ സാധാരണയായി സംസ്ഥാന സർക്കാർ സ്കൂളുകളിൽ പ്രൈമറി, ജൂനിയർ തലത്തിലുള്ള സർക്കാർ അധ്യാപരായി നിയമിക്കപ്പെടും. യുപിടിഇടി പരീക്ഷ 2021-ന്റെ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റായ updeled.gov.in-ൽ അധികൃതർ ഇതിനകം നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്