
വാഷിംഗ്ടൺ: ഏറ്റുമുട്ടലിലൂടെ അൽ-ഖ്വയ്ദ നേതാവിനെ വധിച്ചതായി അമേരിക്ക. സിറിയയിൽ നടന്ന ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്കൻ സൈന്യം മുതിർന്ന അൽ-ഖ്വയ്ദ നേതാവ് അബ്ദുൽ ഹമീദ് അൽ-മതാറിനെ വധിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വക്താവ് പറഞ്ഞു.
അൽ-ഖ്വയ്ദയുടെ മുതിർന്ന നേതാവിനെ വധിച്ചതോടെ യുഎസ് പൗരന്മാർക്കും ഞങ്ങളുടെ പങ്കാളികൾക്കും നിരപരാധികളായ സിവിലിയൻമാർക്കും ഭീഷണിയാകുന്ന ആഗോള ആക്രമണങ്ങൾ കൂടുതൽ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള തീവ്രവാദ സംഘടനയുടെ ആസൂത്രണത്തെ തടസ്സപ്പെടുത്തും എന്ന് യുഎസ് ആർമി മേജർ ജോൺ റിഗ്സ്ബി പറഞ്ഞു. ഡ്രോൺ ആക്രമത്തിൽ മറ്റ് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും എംക്യു -9 വിമാനം ഉപയോഗിച്ചാണ് ഇത് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻ സിറിയയിലെ യുഎസ് ഔട്ട്പോസ്റ്റ് ആക്രമിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. അൽ-ഖ്വയ്ദ അമേരിക്കയ്ക്കും രാജ്യത്തിന്റെ സഖ്യകക്ഷികൾക്കും ഭീഷണിയായി തുടരുന്നു. സിറിയയെ പുനർനിർമ്മിക്കാനും ബാഹ്യ അനുബന്ധ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കാനും ബാഹ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അൽ-ഖ്വയ്ദ സുരക്ഷിത താവളമായി ഉപയോഗിക്കുന്നു റിഗ്സ്ബീ പറഞ്ഞു. എന്നാൽ ആക്രമണത്തിനുള്ള പ്രതികാരമായാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് റിഗ്സ്ബി പറഞ്ഞില്ല. സിറിയയിലെ ഏത് പ്രദേശത്താണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.