KERALANEWS

ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ച സംഭവം; വെള്ളമെന്ന് കരുതി ഫോർമാലിൻ കഴിച്ചത് അബദ്ധത്തിലെന്ന് പോലീസ് നിഗമനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കൾ ഫോർമാലിൻ കഴിച്ചു മരിക്കാനിടയായ സംഭവത്തിൽ ഫോർമാലിൻ കഴിച്ചത് അറിഞ്ഞുകൊണ്ടല്ലെന്നാണ് പൊലീസ് നിഗമനം. മദ്യത്തിൽ ഒഴിക്കാനുള്ള വെള്ളമാണെന്ന് കരുതി ഫോർമാലിൻ തെറ്റിയെടുത്തതാകാം എന്നാണ് പോലീസിന്റെ സംശയം.

ഇരിങ്ങാലക്കുടയിൽ ഫോർമാലിൻ ഉള്ളിൽ ചെന്ന് മരിച്ച രണ്ടു യുവാക്കളിൽ ഒരാൾ കോഴിക്കട ഉടമയാണ്. കോഴി മാലിന്യത്തിൻ്റെ ദുർഗന്ധം പോകാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. കുടിവെള്ള കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാൻ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോർമാലിൻ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് ഊഹിക്കുന്നു.

മരുന്നു കടയിൽ നിന്ന് വാങ്ങിയതാണ് ഫോർമാലിനെന്ന് പൊലീസിന് സൂചന കിട്ടി. അപായപ്പെടുത്താൻ മനപൂർവം ആരെങ്കിലും നൽകിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close