INDIANEWS

ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും വീട് നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകും

ഡെറാഡൂൺ: കനത്ത മഴയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിലും രുദ്രപൂർ പ്രദേശത്തുമാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. പ്രദേശത്തെ സ്ഥിഗതികൾ ദേശീയ ദുരന്തനിവാരണ സേനയോട് ചോദിച്ച് അദ്ദേഹം മനസിലാക്കി. സംസ്ഥാനത്ത് 34 മരണങ്ങൾ ഇതുവരെ മഴക്കെടുതിയിൽ സ്ഥിതീകരിച്ചതായി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. കൂടാതെ അഞ്ച് പേരെ കാണാതായെന്നും അവർക്കായുള്ള തിരച്ചിൽ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയബാധിത പ്രദേശങ്ങളായ രാംനഗർ, ബാസ്പൂർ, കിച്ച, സീതാർഗഞ്ച് എന്നിവടങ്ങളിൽ മുഖ്യമന്ത്രി വ്യോമ നിരീക്ഷണം നടത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന ഡിജിപി അശോക് കുമാറും യാത്ര നടത്തിയിരുന്നു. പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കൂടാതെ മഴക്കെടുതിയിൽ വീട് നഷ്ടമായവർക്ക് 1,09,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രളയത്തിൽ കന്നുകാലികളെ നഷ്ടമായവരുടെ കാര്യവും പരിഗണിച്ച് വേണ്ട സഹായങ്ങൾ നൽകുമെന്ന് പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close