INDIANEWS

മുഴുവൻ ജനങ്ങൾക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്; ജനങ്ങൾക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുഴുവൻ ജനങ്ങൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരാഖണ്ഡിന്റെ പ്രവർത്തനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സംസ്ഥാനത്തുടനീളം മൊത്തം 74 ലക്ഷം ആളുകൾ അല്ലെങ്കിൽ യോഗ്യരായ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് നൽകിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഉത്തരാഖണ്ഡിലെ മുഴുവൻ ജനങ്ങൾക്കും സംസ്ഥാനം ആദ്യ ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനവും എത്തി. ട്വിറ്ററിലൂടെയാണ് മോദി സന്തോഷം പങ്കുവെച്ചത്. “ദേവഭൂമിയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ ” എന്നാണ് പ്രധാനമന്ത്രിയുടെ ട്വിറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ എല്ലാ യോഗ്യതയുള്ള ഗുണഭോക്താക്കൾക്കും കോവിഡ് വാക്സിൻ ആദ്യ ഡോസ് നൽകുന്ന സംസ്ഥാനമായി മാറി. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ എന്ന് ചരിത്ര നേട്ടം കൈവരിച്ചതിന് ശേഷം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close