INDIANEWSTop News

ഉത്തരാഖണ്ഡ് മഴക്കെടുതിയിൽ മരണം അൻപത് കടന്നു; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഡറാഡൂൺ: കനത്ത മഴയിലും മിന്നൽ പ്രളയത്തിലും ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അൻപത് കടന്നു. മരിച്ച 26 പേർ നൈനിറ്റാൾ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ചൊ​വ്വാ​ഴ്​​ച 23 പേ​ർ ​മ​രി​ച്ച​തായി റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ദേശീയ ദുരന്തനിവാരണസേനയും സൈന്യവും ഊർജിതപ്പെടുത്തി. ക​ര​സേ​ന​യു​ടെ മൂ​ന്ന്​ ഹെലി​കോ​പ്​​ട​റു​ക​ൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഉത്തരാഖണ്ഡിൽ മഴ കനത്തതോടെ നൈനി നദി കരകവിഞ്ഞൊഴുകി. കഴിഞ്ഞ 24 മണിക്കൂറിൽ ശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. ഇതിനെ തുടർന്ന് കരകവിഞ്ഞ നൈനി നദിയുടെ ഏറ്റവും ഉയർന്ന ജലനിരപ്പായി 12.2 അടിയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തോരാത്ത ശക്തമായ മഴയും നദി കര കവിയുന്നതും തുടരുന്ന സാഹചര്യത്തിൽ നൈനിറ്റാൾ പ്രദേശം വെള്ളത്തിനടിയിലായി.

മേഘവിസ്‌ഫോടനത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ പെയ്തത്. തുടർന്ന് നിറ്റാൽ ജില്ലയിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലേയ്‌ക്കുള്ള റോഡ് അടക്കം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളുമായി നൈനിറ്റാളിനെ ബന്ധിപ്പിക്കുന്ന റോഡുകളും തകർന്നു. കലധുങ്ങി, ഹൽദ്വാനി, ഭോവാലി എന്നി പ്രദേശങ്ങളിലേയ്‌ക്കുള്ള ഗതാഗതം മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവെക്കുകയും ചെയ്തു.

നൈനിറ്റാൾ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളടക്കം ദുരിതമനുഭവിക്കുന്നു. നിരവധി ആളുകൾ ഹോട്ടൽ മുറികളിൽ അകപ്പെട്ട് പോയതായി രാവിലെ തന്നെ സൂചന ലഭിച്ചിരുന്നു. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് കൈമാറാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനത്തിൽ മൂന്ന് കരസേന ഹെലികോപ്റ്ററുകൾ ചേരുമെന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി തന്റെ എല്ലാ ഷെഡ്യൂൾ ചെയ്ത പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. രണ്ടെണ്ണം നൈനിറ്റാളിലേക്കും ഒരെണ്ണം ഗർവാൾ മേഖലയിലേക്കുമാണ് അയച്ചിട്ടുള്ളത്. ചാ​ർ​ധാം തീ​ർ​ഥാ​ട​ന​ത്തി​ന്​ എ​ത്തി​യ​വ​ർ പ​ല​യി​ട​ത്താ​യി കുടുങ്ങി കി​ട​ക്കു​ക​യാ​ണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close