KERALAMoviesNEWS

സിനിമാജീവിതത്തിന്റെയും വിവാഹജീവിതത്തിന്റെയും സിൽവർ ജൂബിലി ആഘോഷിക്കുന്ന സലിംകുമാറിന് ആശംസകളുമായി പ്രതിപക്ഷ നേതാവ് ; ലാഫിങ് വില്ലയിൽ നടന്നത് അപ്രതീക്ഷിത സന്ദർശനം

പറവൂർ : സിനിമയിലേക്ക് എത്തിയത്തിന്റെയും വിവാഹ ജീവിതത്തിന്റെയും ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന സലിം കുമാറിനെ കാണാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തി. അപ്രതീക്ഷിതമായി സന്ദർശിച്ച വി. ഡി. സതീശൻ സലിം കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒപ്പം പ്രതിപക്ഷ നേതാവ് ഒപ്പിട്ട മൊമന്റോയും നൽകി.

1996 സെപ്റ്റംബർ 14ന് ആണ് സലിംകുമാറിന്റെ വിവാഹം. തൊട്ടടുത്ത ദിവസമാണ് ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന തന്റെ ആദ്യ സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. പിന്നീട് മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. 2010ൽ മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് 2016ൽ കറുത്ത ജൂതൻ എന്ന സിനിമ വഴി ലഭിച്ചു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4503594039699526&show_text=true&width=500

‘ലാഫിങ് വില്ല’ എന്ന തന്റെ വീട്ടുവളപ്പിലെ കരിക്ക് നൽകിയാണ് സലിം കുമാർ വി. ഡി. സതീശനെ സ്വീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close