BIZKERALANEWS

വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന

.കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തിൽ 38 ശതമാനം വര്‍ധനവ് നേടി. ജൂൺ 30 ന് അവസാനിച്ച കണക്കുകൾ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408 കോടി രൂപയായിരുന്നു. 25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602 % ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് മൊത്ത വരുമാനത്തിൽ (ഗ്രോസ്സ് മാർജിൻ ) 3.8 % വളര്‍ച്ച കൈവരിച്ചു. ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ വിഭാഗങ്ങൾ ഈ പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close