KERALANEWS

മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി; സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ച: വി മുരളീധരൻ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മഴയത്ത് സ്വയം കുടപിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കേന്ദ്ര വിദേശാകാര്യ സഹമന്ത്രി വി മുരളീധരൻ. ‘മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയായിട’.-മുരളീധരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മുരളീധരന്റെ കുറിപ്പിന്റെ പൂർണരൂപം :

‘നിങ്ങൾ വിജയത്തിനർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങൾ സ്വയം തെളിയിക്കണം'( ഡോ.എ.പി.ജെ അബ്ദുൽ കലാം)

പാർലെമെന്റിന്റെ വർഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയെ പാർലമെന്ററികാര്യമന്ത്രി ശ്രീ.പ്രഹ്‌ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോൾ മനസ്സിലെത്തിയത് മുൻ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്…
മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി..

മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയായി…തൊഴിലാളിവർഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തിൽ ഈ ലാളിത്യം പുലർത്താനാവില്ല. നരേന്ദ്രമോദി വിജയത്തിന് അർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങൾ മൂലമാവണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close