KERALANEWSTop News

‘കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നു; സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം’; പ്രതികരണവുമായി വി.മുരളീധരൻ

തൃശൂര്‍: കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നു എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി.മുരളീധരൻ. എല്ലാ പാർട്ടി പ്രവർത്തകരും ഭീകരവാദത്തിന് ഇരയാവുകയാണെന്നും സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം എന്നും വി.മുരളീധരൻ പറഞ്ഞു. ചാവക്കാട് കൊല്ലപ്പെട്ട ബി ജെ പി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഭിമന്യുവിൻറെ കൊലയാളികളെ പോലും പിടികൂടാൻ ഇടതുപക്ഷ ഗവൺമെൻറ് കഴിഞ്ഞിട്ടില്ല. ഇത് തീവ്രവാദികൾക്ക് ഊർജ്ജം ആകുന്നു സജ്ഞിത്തിന്റെ കൊലയാളികളെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. കൊലപാതകം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം. സംസ്ഥാന പോലീസിന് പ്രതികളെ പിടികൂടാൻ കഴിയില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

ഭീകരവാദ സ്വഭാവമുള്ള രണ്ട് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. സർക്കാരിൽ നിന്നുള്ള സമീപനം അക്രമികൾക്ക് സഹായം നൽകുന്നതാണ്. അക്രമികൾ സഞ്ചരിച്ചിരുന്ന കാറിൻ്റെ ദൃശ്യം കൃത്യം നടന്ന അന്ന് തന്നെ പുറത്ത് വിടേണ്ടതായിരുന്നു പൊലീസിൻ്റെ കൃത്യവിലോപം ആണ് പ്രകടമാകുന്നത് സഞ്ജിത്തിൻ്റെത് ആസൂത്രിതമായ കൊലപാതകം. കേരള പൊലീസ് അന്വേഷിച്ചാൽ ഭീകരവാദ സ്വഭാവം പുറത്ത് കൊണ്ടുവരാനാകില്ല. എൻ ഐ എ ഈ കേസ് അന്വേഷിക്കാൻ സർക്കാർ ആവശ്യപ്പെടണം. സർക്കാരിന് ഹിഡൻ അജണ്ട ഉള്ളതുകൊണ്ടാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടാത്തത്. നാല് വോട്ടിന് വേണ്ടി ഭീകരവാദത്തിന് കുടപിടിക്കുന്ന സർക്കാർ സമീപനം ജനങ്ങൾ തിരിച്ചറിയണമെന്നും വി.മുരളീധരൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close