KERALANEWSTrending

മന്ത്രി വി ശിവൻകുട്ടി ഇന്ന് നിയമസഭയിലെത്തിയില്ല; ആരോഗ്യപ്രശ്‌നങ്ങൾ മൂലമെന്ന് റിപ്പോർട്ടുകൾ; സുപ്രീംകോടതി വിധി നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടി ഇന്ന് നിയമസഭയിലെത്തിയില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം മൂന്ന് ദിവസത്തേക്ക് അവധി എടുത്തതായാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെയും മന്ത്രി സഭയിൽ ഹാജരായിരുന്നില്ല. നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

സുപ്രീംകോടതി വിധി നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി. കോൺഗ്രസിലെ പിടി തോമസ് ആണ് നോട്ടീസ് നൽകിയത്. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.

ബിജെപിയും ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അതേസമയം ശിവൻകുട്ടിയെ പ്രതിരോധിച്ച് കൊണ്ടുള്ള സർക്കാർ നിലപാട് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചേക്കും. നിയമസഭ കയ്യാങ്കളിക്കേസിൽ മന്ത്രി ശിവൻകുട്ടിയും കെടി ജലീൽ എംഎൽഎയും മുൻ മന്ത്രി ഇ പി ജയരാജനും അടക്കം ആറ് ഇടതുനേതാക്കൾ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close