HEALTHKERALANEWS

സംസ്ഥാനത്ത് 14,15,16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് ; ജില്ലയുടെ വലിപ്പത്തിനനുസരിച്ച് 10 ജില്ലകളിൽ ഒരു ദിവസം 40,000 വാക്സിനേഷനും 4 ജില്ലകളിൽ 25,000 വാക്സിനേഷനും നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ വിതരണം കൂടുതൽ ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 14,15,16 തീയതികളിലായാണ് വാക്‌സിനേഷൻ ഡ്രൈവ് നടത്തുക.

വലിപ്പത്തിനനുസരിച്ച് 10 ജില്ലകളിൽ ഒരു ദിവസം 40,000 വാക്‌സിനും മറ്റു ജില്ലകളിൽ 25,000 വാക്‌സിനും നൽകും . 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ എത്തിക്കാനാണ് തീരുമാനം. ആഗസ്റ്റ് 31 നകം സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരിൽ സമ്പൂർണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്സിൻ സംസ്ഥാനത്ത് പുതുതായി എത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close