NEWSWORLD

വാക്‌സിനെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ വന്‍ ഓഫറുകളുമായി ബ്രിട്ടന്‍, പിസയ്‌ക്ക്‌ വിലക്കിഴിവ്‌ അടക്കം ആകര്‍ഷകമായ സമ്മാനങ്ങളാണ്‌ വാഗ്‌ദാനം


ലണ്ടന്‍: ബ്രിട്ടനിലെ യുവാക്കളെ വാക്‌സിനിലേക്ക്‌ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളുമായി അധികൃതര്‍. വൗച്ചേഴ്‌സ്‌ ഫോര്‍ വാക്‌സിന്‍ എന്ന പദ്ധതിയിലൂടെയാണ്‌ സര്‍ക്കാര്‍ നിരവധി ഓഫറുകള്‍ യുവാക്കള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

വാക്‌സിനെടുത്തവര്‍ക്ക്‌ ഇളവുകളുമായി നിരവധി യാത്രാ ആപ്ലിക്കേഷനുകളും ഭക്ഷണം എത്തിച്ച്‌ നല്‍കുന്ന ആപ്ലിക്കേഷനുകളും രംഗത്തുണ്ട്‌. വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക്‌ തികച്ചും സൗജന്യ യാത്രകളും ഓഫറിലുണ്ട്‌. ഊബര്‍, ബോള്‍ഡ്‌, ഡെലിവെറൂ, പിസ എന്നീ കമ്പനികളാണ്‌ സര്‍ക്കാരിന്‌ പിന്തുണ അറിയിച്ചിട്ടുള്ളത്‌.

വിലക്കിഴിവിന്റെ നേട്ടം സ്വന്തമാക്കാന്‍ ബ്രിട്ടീഷ്‌ ആരോഗ്യസെക്രട്ടറി സാജിദ്‌ ജാവിദ്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. വാക്‌സിനെടുക്കുന്നത്‌ ആളുകളെ ഓര്‍മിപ്പിക്കാന്‍ സന്ദേശം അയക്കാന്‍ ഊബര്‍ തയാറെടുക്കുന്നു. കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ വേണ്ടിയുള്ള ഇത്തരമൊരു ഉദ്യമത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനമുണ്ടെന്നും ഊബറിന്റെ റീജ്യണല്‍ മാനേജര്‍ ജാമി ഹെയ്‌ വുഡ്‌ പറഞ്ഞു.

രാജ്യത്ത്‌ ഇതുവരെ 4.6 കോടി ജനങ്ങള്‍ വാക്‌സിന്റെ ആദ്യ ഡോസ്‌ സ്വീകരിച്ചു. പ്രായപൂര്‍ത്തിയായ ആകെ ജനതയുടെ 88.5ശതമാനം വരുമിത്‌.

3.8കോടി പേര്‍ രണ്ട്‌ ഡോസ്‌ വാക്‌സിനും എടുത്തിട്ടുണ്ട്‌. അതായത്‌ 72.1ശതമാനം. പതിനെട്ടിനും 29നുമിടയില്‍ പ്രായമുള്ള 67ശതമാനം പേര്‍ വാക്‌സിന്‍ എടുത്തതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.ഇവരില്‍ ആദ്യ ഡോസ്‌ മാത്രം സ്വീകരിച്ചവരും ഉള്‍പ്പെടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close