INDIANEWS

കർഷകർക്ക് പിന്തുണ നൽകുന്ന വാജ്‌പേയ് ; വീഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി

ന്യൂ ഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ബി.ജെ.പി. എം.പി. വരുൺ ഗാന്ധി. 1980 ൽ കർഷകരെ അടിച്ചമർത്തുന്നതിനെതിരെ അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാരിന് മുന്നറിയിപ്പ് നൽകുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന പ്രസംഗമാണ് ഇത്. ‘വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകപൂർണമായ വാക്കുകൾ’ എന്ന് കുറിച്ചുകൊണ്ടാണ് വരുൺ ഗാന്ധി വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

“സർക്കാർ കർഷകരെ അടിച്ചമർത്തുകയും നിയമങ്ങൾ ദുരുപയോഗം ചെയ്യുകയും സമാധാനപരമായ പ്രക്ഷോഭത്തെ അടിച്ചമർത്തുകയും ചെയ്താൽ, കർഷകരുടെ സമരത്തിൽ പങ്കെടുക്കാനും അവരോടൊപ്പം നിൽക്കാനും ഞങ്ങൾ മടിക്കില്ല.” എന്നാണ് വിഡിയോയിൽ വാജ്‌പേയ് പറയുന്നത്.

നേരത്തെയും ലഖിംപൂർ ഖേരി സംഭവത്തിൽ രൂക്ഷ വിമർശനവുമായി വരുൺ ഗാന്ധി വന്നിരുന്നു. കർഷകരെ വാഹനമിടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച വരുൺ ഗാന്ധി നിരപരാധികളായ കർഷകരുടെ രക്തത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പറഞ്ഞിരുന്നു. പ്രതിഷേധം കൊലപ്പെടുത്തി തണുപ്പിക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്ത് വരുൺ ഗാന്ധി തൻ്റെ അതൃപ്തി വീണ്ടും പ്രകടമാക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ പുറത്തു വന്ന ബിജെപി ദേശീയ നിർവ്വാഹകസമിതി അം​ഗങ്ങളുടെ പട്ടികയിൽ നിന്ന് വരുണിനെ നീക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close