KERALANEWSTop News

‘സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്; നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ പർവീൻ ആത്മഹത്യ ചെയ്തത് ‘: വി ഡി സതീശൻ

തിരുവനന്തപുരം: നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ പർവീൻ ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. മോഫിയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഫിയയുടെ ഭർത്താവിനൊപ്പം ഒരു കോൺഗ്രസ് നേതാവും പൊലീസ് സ്‌റ്റേഷനിൽ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ആദ്യം ജനങ്ങളെ കബളിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ചത് പാർട്ടി നേതാവാണ്. കോൺഗ്രസ് സമരത്തെ തുടർന്നാണ് സിഐക്കെതിരെ നടപടിയെടുത്തതെന്നും സതീശൻ പറഞ്ഞു.

ഒരു പെൺകുട്ടിപോലും പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുതെന്ന് നിർദേശം നൽകണം. മകൾക്കൊപ്പം ക്യാമ്പയിൻ കോളജുകളിൽ ആരംഭിക്കും. ക്യാമ്പയിന്റെ മൂന്നാംഘട്ടം അൽ അസ്ഹർ കോളേജിൽ നിന്ന് ആരംഭിക്കുമെന്നും സതീശൻ പറഞ്ഞു.

അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. അമ്മമാർക്ക് പോഷകാഹാരം ലഭിക്കാത്തതാണ് ശിശുമരണത്തിന് കാരണം. ഇതിന് ഉത്തരവാദി സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം വിഫലമായെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. സി എൽ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി സർക്കാർ സംരക്ഷിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സി ഐ മാന്യമായി പ്രതികരിച്ചിരുന്നെങ്കിൽ മോഫിയ ആത്മഹത്യ ചെയ്യില്ലായിരുന്നു. കോൺഗ്രസിന്റെ സമാധാനപരമായ സമരത്തിന് മുമ്പിൽ സർക്കാർ കീഴടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സിഐ സി.എൽ സുധീറിന്റെ സസ്പെന്ഷനിൽ പ്രതികരിച്ച് മോഫിയയുടെ പിതാവ് ദിൽഷാദ്. മുഖ്യമന്ത്രി വാക്കുപാലിച്ചെന്നും കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും മോഫിയയുടെ പിതാവ് പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് രാവിലെ വിളിച്ചപ്പോൾ പറഞ്ഞത്ത് വേണ്ട നടപടി സ്വീകരിക്കും വിഷയത്തിൽ ഏതെങ്കിലും തരത്തിൽ സഹായം വേണമെങ്കിൽ വിളിക്കാം എന്നും ദിൽഷാദ് പ്രതികരിച്ചു.

നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ് അതിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയെ വിളിക്കാം. തുടർ നടപടികൾ മുഖ്യമന്ത്രിയും വകുപ്പ് മേധാവികളും സ്വീകരിക്കും. ഉദ്യോഗസ്ഥനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും സ്വത്ത് സമ്പാദനത്തിനും എതിരെ കേസ് എടുക്കും എന്നും എന്ന പ്രതീക്ഷയിലാണെന്നും മോഫിയയുടെ പിതാവ് ദിൽഷാദ് പ്രതികരിച്ചു.

കൂടാതെ ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.

അതേസമയം, ആലുവ പൊലീസ് സ്റ്റേഷൻ ചുമതല പുതിയ സിഐക്ക് നൽകിയിട്ടുണ്ട്. രാമമംഗലം സിഐ ആയിരുന്ന സൈജു കെ.പോളിനാണ് ചുമതല.

അതേസമയം മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് സിഐയെ സസ്‌പെൻഡ് ചെയ്തത് യുഡിഎഫിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി ഐയെ സംരക്ഷിച്ചത് സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് മൂന്ന് ദിവസമായി നടത്തുന്ന പോലീസ് സ്റ്റേഷൻ ഉപരോധിച്ചുള്ള സമരം അവസാനിപ്പിച്ചു. നീതി ലഭിച്ചതിൽ സന്തോഷമെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹ്‌നാൻ പറഞ്ഞു. സമരത്തിനെ പിന്തുണച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി യുഡിഎഫ് പ്രതിനിധികൾ സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. മോഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു കുടുംബവും കോൺഗ്രസ് പാർട്ടിയും. പോലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരുന്നത്. എന്നാൽ അതിൽ വഴങ്ങാതെ എംഎൽഎയും എംപിയും സമരം തുടരുകയായിരുന്നു.

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപിയാണ് ആലുവ സി ഐ സുധീറിന് സസ്‌പെൻഷൻ ഉത്തരവ് നൽകിയത്. സർക്കാർ നിർദേശപ്രകാരം ആണ് ഡിജിപിയുടെ നടപടി. സുധീരനെതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി. കൊച്ചി ഈസ്റ്റ് ട്രാഫിക് കമ്മീഷണറാണ് അന്വേഷണം നടത്തുക. സിഐക്ക് ഗുരുതര വീഴ്ച വരുത്തിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മോഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തിൽ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചിരുന്നു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.

നവംബർ 23 ന് ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ സുധീർ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്ക് പറയുകയായിരുന്നുവെന്നായിരുന്നായിരുന്നു ഇതിനോടുള്ള പോലീസിന്റെ ആദ്യ പ്രതികരണം.

മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നൽകാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.

നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്‍റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായിരുന്നില്ല.

അതേസമയം ആലുവ സിഐ സി. എൽ സുധീറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗാർഹിക പീഡന പരാതി നൽകിയ മറ്റൊരു യുവതി കൂടി രം​ഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കിൽ നാളെ തന്റെ പേരും കേൾക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുധീറിനെതിരെ യുവതി ആരോപണമുന്നയിച്ചത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താൻ പോലും അയാൾ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.

“ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാൻ ആശുപത്രിയിൽ കഴിഞ്ഞത്. ഭർത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഭർത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു”, യുവതി പറഞ്ഞു.

സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാൾ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാൻ 50,000 രൂപയാണ് ഭർത്താവിൽ നിന്ന് സിഐ വാങ്ങിയതെന്നും യുവതി പറഞ്ഞു. “എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത്”, അവർ കൂട്ടിച്ചേർത്തു.

മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ്. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.

കൊല്ലത്തെ പ്രമാദമായ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തി. ആരോപണം ഉയർന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പോലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്.

ഇതിന് മുമ്പ് അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്. അന്ന് അഞ്ചൽ സി ഐ യായിരുന്നു സുധീർ. അന്നത്തെ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാർശ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close