ഗ്ലാമറസായി വേദിക; സൈബർ ലോകത്ത് തരംഗമായ ദൃശ്യങ്ങൾ കാണാം..

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയും മോഡലുമാണ് വേദിക. ഇതിനോടകം തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ശൃംഗാരവേലൻ, ജെയിംസ് ആൻഡ് ആലീസ്, കസിൻസ് തുടങ്ങിയ സിനിമകളിലൂടെയാണ് ഈ മഹാരാഷ്ട്രക്കാരി മലയാളികൾക്ക് പ്രിയങ്കരിയായത്. ഇപ്പോഴിതാ, മാലദ്വീപിൽ വെക്കേഷനിലാണ് നടി. ഇവിടെ നിന്നുള്ള നിരവധി ഗ്ലാമറസ് ചിത്രങ്ങളും വിഡിയോകളും വേദിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാലദ്വീപിലെ ഹെറിറ്റൻസ് ആരാ റിസോർട്ടിൽ നിന്നാണ് വേദിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. മാലദ്വീപിലെ രാ അറ്റോളിലാണ് ലക്ഷ്വറി ഹെറിറ്റൻസ് ആരാ റിസോർട്ട് സ്ഥിതിചെയ്യുന്നത്. വടക്കൻ മാൽഹോസ്മാഡുലു അറ്റോളും അലിഫുഷി ദ്വീപും ഉൾപ്പെടുന്ന പ്രദേശമാണ് രാ അറ്റോൾ. മുൻപ് ഈ വിനോദസഞ്ചാരികൾക്ക് അറ്റോളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ടായിരുന്നു. 1990-കളുടെ അവസാനം മുതൽ ഈ നയത്തിൽ മാറ്റമുണ്ടായി. ലോമ മാമിഗിലി , മീധുപ്പാരു എന്നിവയാണ് രാ അറ്റോളിലെ പ്രധാന ടൂറിസ്റ്റ് റിസോർട്ട് ദ്വീപുകൾ.

താമസക്കാർക്കായി എല്ലാവിധ പ്രീമിയം സൗകര്യങ്ങളും ഒരുക്കുന്ന ഹെറിറ്റൻസ് ആരാ പഞ്ചനക്ഷത്ര റിസോർട്ട്, സെലിബ്രിറ്റികളുടെ പ്രിയ വിനോദകേന്ദ്രമാണ്. കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന പൂന്തോട്ടവും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ വിളമ്പുന്ന റെസ്റ്റോറന്റുമെല്ലാം ഇവിടുത്തെ സവിശേഷതകളാണ്. അതിഥികൾക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിനായി ഫ്രണ്ട് ഡെസ്ക് 24 മണിക്കൂറും സജീവമാണ്.

റിസോർട്ടിൽ നിന്ന് 39 കിലോമീറ്റർ അകലെയാണ് പ്രശസ്തമായ ബാ അറ്റോൾ. പതിമൂന്നു ദ്വീപുകളാണ് ഇവിടെയുള്ളത്. യുനെസ്കോ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ച ബാ അറ്റോളിൽ അപൂർവ്വമായ ഒട്ടനേകം ജലജീവികളുണ്ട്.



