KERALANEWS

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് കേരളത്തിൽ ജാമ്യമില്ലാ കുറ്റം; ഡോക്ടർമാർക്ക് എതിരായ ആക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഡോക്ടർമാർക്ക് എതിരായ ആക്രമങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. പൊതു ജനങ്ങൾക്കിടയിൽ ഇതു സംബന്ധിച്ചുള്ള ബോധവൽക്കരണങ്ങൾ നടത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകിയതുമാണ്. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ മറുപടി വന്നത്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് കേരളത്തിൽ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവർഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും സംസ്ഥാനത്ത് ഒരു വർഷത്തിനിടെ ഡോക്ടർമാർക്കെതിരെ 43 ആക്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close