KERALANEWS

വിദേശിയുടെ മണ്ണിൽ മലയാളിയുടെ പച്ചക്കറികളും; ഇക്കുറി ഓണത്തിന് കേരളത്തിൽ നിന്ന് കയറ്റി അയക്കുന്നത് 15 നാടൻ ഇനങ്ങൾ

കൊച്ചി: ഇക്കുറി ഓണത്തിനു പച്ചക്കറികളും കൊച്ചിയിൽനിന്നു ലണ്ടനിലേക്ക്. ലണ്ടനിലെ സൂപ്പർ മാർക്കറ്റുകളിലൂടെ 15 നാടൻ ഇനങ്ങൾ വിറ്റഴിക്കാനായി സർക്കാർ സംരംഭമായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (വിഎഫ്പിസികെ) കയറ്റിയയച്ചു. വെള്ളരി, മത്തൻ, കുമ്പളം, പടവലം, കോവയ്ക്ക, വാഴപ്പിണ്ടി, വാഴക്കുടപ്പൻ (കൂമ്പ്), വാഴയില, ചക്ക, നേന്ത്രപ്പഴം, ഞാലിപ്പൂവൻ എന്നിങ്ങനെ 15 ഇനങ്ങളാണു കയറ്റി അയച്ചത്.

തൃശൂർ മറ്റത്തൂർ, മരോട്ടിച്ചാൽ, എറണാകുളം പുത്തൻവേലിക്കര, കൊല്ലം ജില്ലയിലെ എളമാട് എന്നീ വിഎഫ്പിസികെ സ്വാശ്രയ കർഷക വിപണികളിൽനിന്നു സംഭരിച്ച ഉൽപന്നങ്ങളാണ് അയച്ചത്. പ്രവാസി മലയാളികളിൽ നിന്നു മികച്ച പിന്തുണ ലഭിച്ചെന്ന് കയറ്റുമതി ഏജൻസികൾ പറഞ്ഞു. കൂടുതൽ സംരംഭകരിൽനിന്ന് നാടൻ ഉൽപന്നങ്ങളുടെ കയറ്റുമതി അന്വേഷിക്കുന്നുണ്ട് .ഇതിന്റെ അടിസ്ഥാനത്തിൽ ലണ്ടനിലേക്കു സ്ഥിരമായി പച്ചക്കറികളും പഴങ്ങളും കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് വിഎഫ്പിസികെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close