
കോട്ടയം: വെള്ളാപ്പള്ളി ബ്രദേഴ്സിന്റെയും കുമരകം ബാക്ക് വാട്ടർ റിപ്പിൾസിന്റെയും ഉടമ മാത്യു അലക്സ് വെള്ളാപ്പള്ളി ( ബാപ്പുജി – 63) അന്തരിച്ചു. പരേതനായ അലക്സാണ്ടർ വെള്ളാപ്പള്ളിയുടേയും മേരിക്കുട്ടി അലക്സാണ്ടറിന്റെയും മകനാണ്. ഗാന്ധി ജയന്തി ദിനത്തിൽ ജനിച്ചതിനാലാണ് പിതാവ് അലക്സാണ്ടർ ഇദ്ദേഹത്തിന് ബാപ്പുജി എന്ന പേര് നൽകിയത്.
സംസ്കാരം നാള വൈകുന്നേരം 3.30ന് ഭവനത്തിൽ ആരംഭിച്ച് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. ഭാര്യ ബിന്ദു വിതുര, ഇടശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ: പ്രിയ മാത്യു, അലക്സ് മാത്യു വെള്ളാപ്പള്ളി. മരുമക്കൾ: വിശാഖ് എബ്രഹാം, വാഴയിൽ, വെളിയനാട്, റ്റാനിയ അന്ന തോമസ്, പട്ടൻകുളം, കൂട്ടിക്കൽ. സഹോദരങ്ങൾ: ഫെമിയ ഫിലിപ്പ്, കടുതോടിൽ സൽജു ജോസഫ്, കണ്ടോത്ത്. സബാനാ മാർക്കോസ്, വാതക്കാട്ട്. എബ്രഹാം അലക്സ് വെള്ളാപ്പള്ളി ( അബി ). കൊച്ചുമക്കൾ: ഇഷാൻ, സോയ, ആദി