NEWSTop NewsWORLD

പടിഞ്ഞാറൻ വെനിസ്വേലയിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 20 കവിഞ്ഞു; 1200 ലധികം വീടുകൾ തകർന്നു

കാരക്കാസ്: പടിഞ്ഞാറൻ വെനിസ്വേലയിലെ മെറിഡയിൽ മണ്ണിടിച്ചിൽ തുടർന്നും നദികളും കരകവിഞ്ഞൊഴുകിയതിനെ തുടർന്നും 20 പേർ മരിച്ചു. ബുധനാഴ്ച   ഭരണകക്ഷി പ്രതിനിധി മരണ സംഖ്യ ഉയർന്നതായും ചില പ്രദേശങ്ങളിലെ ടെലിഫോൺ സേവനം പുനഃസ്ഥാപിക്കാൻ അധികാരികൾ പരിശ്രമിക്കുന്നതായും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 1200 ലധികം വീടുകൾ തകർന്നതായും 17 പേരെ കാണാതായതായും സംസ്ഥാന ഗവർണർ റാമോൺ ഗുവേര നേരത്തെ പറഞ്ഞിരുന്നു.

തെരുവുകളിലൂടെ കാറുകൾ ഒഴുകിപോകുന്നതും, കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ചെളി നിറഞ്ഞതും, മണ്ണിടിച്ചിലുകളെ തുടർന്ന്  പാറക്കല്ലുകൾ റോഡുകളിലുടനീളം നിറഞ്ഞതുമെല്ലാം സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ കണ്ടിരുന്നു. ദുരിതബാധിത പ്രദേശങ്ങളെ സഹായിക്കാൻ സംസ്ഥാനത്തിനോ മുനിസിപ്പൽ സർക്കാരുകൾക്കോ വേണ്ടത്ര ​​വിഭവങ്ങളില്ല, എന്നാൽ കെട്ടിടങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രവർത്തിക്കാൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് ഗവർണർ പറഞ്ഞു. പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന സായുധ സേനയിലെ അംഗങ്ങൾക്ക് പുറമെ മെറിഡയിൽ നിന്നുള്ള 80 അഗ്നിശമന സേനാംഗങ്ങളെയും 60 സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരെയും ഇതുവരെ അടിയന്തര പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close