INDIANEWS

നവംബർ 11 വരെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴ പെയ്യും; തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു; ശക്തമായ കാറ്റും വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: നവംബർ 10 മുതൽ 11 വരെ തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും ചില ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). മാത്രമല്ല പ്രദേശങ്ങളിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകുമെന്നും നദികൾ നിറഞ്ഞൊഴുകി വെള്ളപ്പൊക്കത്തിന് കരണമായേക്കാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും മധ്യ ട്രോപോസ്ഫെറിക് തലം വരെ വ്യാപിച്ചുകിടക്കുന്ന ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ന്യൂനമർദമായി കേന്ദ്രീകരിച്ച് നവംബർ 11 ന് പുലർച്ചയോടെ വടക്കൻ തമിഴ്‌നാട് തീരത്ത് എത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനത്തിൽ, നവംബർ 8, 9 തീയതികളിൽ തമിഴ്‌നാട്ടിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 10, 11 തീയതികളിലും കനത്ത മഴ ഉണ്ടായേക്കും. തെക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലും കനത്ത മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

64.5 മില്ലീമീറ്ററിനും 115.5 മില്ലീമീറ്ററിനും ഇടയിൽ രേഖപ്പെടുത്തിയ മഴ കനത്തതും 115.6 നും 204.4 നും ഇടയിൽ വളരെ കനത്തതുമാണ്. 204.4 മില്ലീമീറ്ററിൽ കൂടുതലുള്ള എന്തും വളരെ കനത്ത മഴയായി കണക്കാക്കപ്പെടുന്നു. അടുത്ത നാല് ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും തെക്കൻ ആന്ധ്രാപ്രദേശ്-തമിഴ്നാട് തീരങ്ങളിലും മാന്നാർ ഉൾക്കടലിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close