HEALTH

ചൂടോടെ വിളമ്പാം, എന്നാൽ ചൂടോടെ കഴിക്കല്ലേ… ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് മാരക രോഗം..!

ചൂടോടെ വിളമ്പാൻ എന്ന പോലെ ചൂടോടെ കഴിക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ അതിന്റെ ദോഷ വശങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്ത്. അമിതമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

.ചൂടുള്ള ഭക്ഷണമോ വെള്ളമോ എന്ത് കിട്ടിയാലും അൽപമൊന്ന് തണുത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. ലോകാരോ​ഗ്യ സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്നിട്ട് മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവു.

ലെഡ്, പരിസരമലീനീകരണം തുടങ്ങി ക്യാന്‍സറിലേക്കും നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനിയങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാന്‍സര്‍ മൂലം മരിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close