KERALANEWS

വീഡിയോ കോൾ ഹണിട്രാപ് തട്ടിപ്പ്; ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വീഡിയോ കോൾ ഹണിട്രാപ്പ് തട്ടിപ്പിൽ ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഹണിട്രാപ്പിൽ പെട്ടാൽ യാതൊരു കാരണവശാലും തട്ടിപ്പുകാർക്ക് പണം കൈമാറരുതെന്നും ഉടൻ പൊലീസിൽ പരാതി നൽകണമെന്നുമാണ് നിർദേശം. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് സുന്ദരിയുടെ വലയിൽ അകപ്പെട്ടത്. ഇവരിൽ മിക്കവർക്കും ലക്ഷങ്ങൾ നഷ്ടമാകുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐയ്ക്ക് ആറു ലക്ഷം രൂപയാണ് തട്ടിപ്പിൽ നഷ്ടമായത്

പരിചയപ്പെടുന്ന പൊലീസുകാരുമായി ലൈംഗികബന്ധം പുലർത്താൻ യുവതി തന്നെ മുൻകൈ എടുക്കുകയും, പിന്നീട് ഗർഭിണിയാണെന്ന് അറിയിച്ച്‌ പണം ആവശ്യപ്പെടുകയും ചെയ്യും. ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ, പൊലീസുകാരുടെ താമസസ്ഥലത്ത് എത്തിയോ ഹോട്ടലിൽ വെച്ചോ ആണ് യുവതി ശാരീരികബന്ധം പുലർത്തുന്നത്. ഈ ബന്ധം തുടരുകയും, പെട്ടെന്ന് ഒരു ദിവസം ഗർഭിണിയാണെന്ന വിവരം അറിയിക്കുകയും ഗർഭച്ഛിദ്രത്തിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു.

അതിനു ശേഷം കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യും. പ്രശ്‌നം ഒതുക്കി തീർക്കുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് യുവതി ആവശ്യപ്പെടുന്നത്. ഇതോടെയാണ് കുരുക്കിൽ അകപ്പെടുന്ന പൊലീസുകാർ വൻ തുക നൽകാൻ തയ്യാറാകുന്നത്.

പുതിയ ബാച്ചിലെ ചില എസ് ഐമാരാണ് ഏറ്റവും പുതിയതായി ഹണി ട്രാപ്പ് കുടുക്കിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന വിവരം ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. പല ഉദ്യോഗസ്ഥർക്കും ലക്ഷണങ്ങളും പതിനായിരങ്ങളും നഷ്ടമായി. എന്നാൽ കുടുംബജീവിതം തകരുമെന്ന ഭയം കാരണം ആരും പരാതിപ്പെട്ടാൻ തയ്യാറായില്ല. സമൂഹമാധ്യമങ്ങൾ വഴി പൊലീസുകാരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി. പരിചയപ്പെടുന്ന പൊലീസുകാർ വഴി കൂടുതൽ പൊലീസുകാരിലേക്ക് ബന്ധം സ്ഥാപിക്കുകയാണ് യുവതി ചെയ്തിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close