കോഴിക്കോട്: നാദാപുരം എസ്‌ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തയാൾ പിടിയിൽ. കണ്ണൂര്‍ നാറാത്ത് സ്വദേശി എം ഷമീമാണ് അറസ്റ്റിലായിരിക്കുന്നത്. വീട് ആക്രമണക്കേസില്‍ പ്രതി ആയതിൽ പിന്നെയാണ് ഭീഷണി മുഴക്കിയത്.
ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസിലാണ് ഇയാളെ പ്രതിയാക്കിയിരിക്കുന്നത്. തുടർന്ന് പൊലിസിനെ വെല്ലുവിളിച്ച് ഷമീം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റിട്ടു. നാദാപുരം എസ്‌ഐയെയാണ് പ്രതി ഭീഷണിപ്പെടുത്തുന്നത്.’എസ്‌ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില്‍ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം’ എന്നാണ് ഷമീം വീഡിയോയിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. എസ്‌ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരത്തെ വീടുകയറിയുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്