KERALAMoviesNEWSTrending

‘വിധി’ ഡിസംബര്‍ 30ന്; മരട് ഫ്ളാറ്റ് പൊളിക്കലിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തെ കാത്ത് ആരാധകർ

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിധി. അതിനു പല കാരണങ്ങളുമുണ്ട്. 2019 ജനുവരി മുതൽ മാധ്യമങ്ങൾ ആഘോഷമാക്കിയ ഒന്നായിരുന്നു മരട് ഫ്ലാറ്റ് പൊളിക്കൽ. ഇപ്പോഴിതാ മരട് ഫ്ളാറ്റ് പൊളിക്കലിന്‍റെ പശ്ചാത്തലത്തില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിധി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂഇയര്‍ റിലീസ് ആയി ഡിസംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും. നേരത്തെ രണ്ട് തവണ റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ മരടിലെ പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചതോടെ റിലീസ് നീളുകയായിരുന്നു. ആദ്യം ‘മരട് 357’ എന്നു പേരിട്ടിരുന്ന ചിത്രത്തിന്‍റെ പേര് ‘വിധി’ എന്നു മാറ്റിയത് കോടതി വിധി പ്രകാരമാണ്.

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്തിന്‍റേതാണ് രചന. ഛായാഗ്രഹണം രവിചന്ദ്രന്‍. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസ്. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. വാര്‍ത്താ പ്രചരണം പി ശിവപ്രസാദ്.

ഒരു സസ്പെൻസ് സിനിമപോലെ കേരളംകണ്ട ത്രില്ലറിന് ആശങ്കയൊഴിഞ്ഞ സമാപനം ആയിരുന്നു 2019 ജനുവരിയിലുണ്ടായത് . തീരപരിപാലനനിയമം ലംഘിച്ച് മരടിൽ പണിത നാലുഫ്ലാറ്റും നിലംപൊത്തി. സമീപത്ത്‌ കാര്യമായ ഒരു പരിക്കുമേൽപ്പിക്കാതെ. ഇതോടെ സുപ്രീംകോടതി വിധി പൂർണമായി നടപ്പായി. കൃത്യതയാർന്ന ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും വിജയംകൂടിയായി ഈ പൊളിക്കൽ.

ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നിവയാണ് ഞായറാഴ്ച നിലംപതിച്ചത്. കൺകോണിൽനിന്ന് ഒഴുകിവീഴുന്ന കണ്ണീർക്കണം പോലെയാണ് ജെയിൻ കോറൽകോവ് നിലത്തേക്ക് പടർന്നത്. എട്ടുസെക്കൻഡ്. പുകച്ചുരുകൾക്കിടയിൽ ഒരു കോൺക്രീറ്റ് ശ്മശാനം ഉയർന്നു. ഒട്ടും അകലെയല്ലാതെയാണ് മരട് നഗരസഭയുടെ ശ്മശാനം. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ളാറ്റുകൾ ഓർമയായി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close