NEWSTravelTrendingviralWORLD

രാത്രിയും പകലും ഇരുട്ട് മൂടി കിടക്കുന്ന നാട്; പരിഹാരമായത് ഈ ‘അത്ഭുത കണ്ണാടി’; സൂര്യൻ എത്തിനോക്കാത്ത നാടിന്റെ കഥ അറിയാം

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നൊരു വിശേഷണമുണ്ടായിരുന്നു ബ്രിട്ടന് പണ്ട്. ലോകം മുഴുവൻ തങ്ങളുടെ കോളനികൾ നിറഞ്ഞപ്പോൾ ആ പ്രയോഗത്തിൽ യാതൊരു വിധത്തിലുള്ള അതിശയോക്തിക്കും ഇടമുണ്ടായിരുന്നില്ല. എന്നാൽ ഇറ്റലിയിലെ ഒരു നാട് വാർത്തകളിൽ ഇടംപിടിക്കുന്നത് സൂര്യനുദിക്കാതെയാണ്. സൂര്യകിരണങ്ങൾ ലഭിക്കാതെ പകലും രാത്രിയും ഒരുപോലെ ഇരുട്ട് മൂടി കിടക്കുന്ന ഈ നാടിന്റെ പേര് വിഗാനെല്ല എന്നാണ്. ഏകദേശം 80 ദിവസത്തോളമാണ് ഇറ്റലിയിലെ ഈ ഗ്രാമം ഇരുട്ടുമൂടി കിടക്കുന്നത്.

യൂറോപ്പിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മലകളാൽ ചുറ്റപ്പെട്ട ഈ നഗരത്തിൽ ശൈത്യകാലമായാൽ മാസങ്ങളോളം സൂര്യപ്രകാശം ലഭിക്കില്ല. ഇറ്റലിയുടെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാത്തതുകൊണ്ട് ഇവിടുത്തുകാർ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. സഹിക്ക വയ്യാതായപ്പോൾ ഈ നഗരം വിട്ട് ഇതിൽ പലരും മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. എങ്കിലും ഇതിൽ ഭൂരിഭാഗം പേരും സ്വന്തം സ്ഥലം വിട്ടു പോകാൻ മനസില്ലാത്തവരാണ്.

ഇരുട്ടാർന്ന രാവുകളും പകലുകളും അവിടുത്തെ ജനങ്ങളിൽ തങ്ങളുടെ നാട്ടിൽ എങ്ങനെ വെളിച്ചം കൊണ്ടുവരാമെന്ന ചിന്തയുണർത്തി. നഗരത്തിന്റെ ഭരണച്ചുമതല ഉണ്ടായിരുന്ന മേയർ, പിയർ ഫ്രാങ്കോ മിഡാലിയും ആർക്കിടെക്ട് ആയ ഗിയാക്കോമോ ബോൺസാനിയും ചേർന്ന് പർവതപൊക്കങ്ങൾ മറക്കുന്ന സൂര്യന്റെ വെളിച്ചത്തെ തങ്ങളുടെ നാട്ടിലേക്കെത്തിക്കാൻ ഒരു വഴി കണ്ടെത്തി.

ശൈത്യകാലത്താണ് ഇവിടുത്തുകാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശം ഇങ്ങോട്ടേക്ക് തീരെ പ്രവേശിക്കില്ല. അവിടുത്തുകാർക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽ ഇവിടെ ജനവാസം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രിയനഗരം വിട്ടുപോകാൻ ഇവർക്ക് ആകില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് സൂര്യപ്രകാശം എത്താത്തത്? ആയിരം മീറ്ററോളം ഉയരമുള്ള രണ്ട് മലകൾക്കിടയിലുള്ള താഴ്വരയിലാണ് ഈ പട്ടണം ഉള്ളത്. ഈ മലകളാണ് സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തുന്നത്. മല നികത്തുക എന്നത് ഒരിക്കലും സ്വീകാര്യമായ പരിഹാരമല്ല. പ്രകൃതിയ്ക്ക് കോട്ടം വരുത്തി കൊണ്ടുള്ള നടപടിയ്ക്ക് ഇവിടുത്തുകാരും അധികാരികളും തയ്യാറായിരുന്നില്ല. അതുകൊണ്ടുള്ള ദോഷഫലങ്ങളും ഏറെയാണ്.

അങ്ങനെ അധികാരികൾ ബുദ്ധിപരമായൊരു തീരുമാനത്തിലെത്തി. സൂര്യപ്രകാശത്തിന് തടസ്സം നിൽക്കുന്ന മലകൾക്കിടയിൽ ഒരു കണ്ണാടി സ്ഥാപിക്കുക. അങ്ങനെ ഈ രണ്ട് മക്കൾക്കും ഇടയിൽ 500 മീറ്റർ ഉയരമുള്ള വലിയൊരു കണ്ണാടി സ്ഥാപിച്ചു. അങ്ങനെയാണെങ്കിൽ ശൈത്യകാലത്തും ഇങ്ങോട്ടേക്ക് പ്രകാശം ലഭിക്കും. ജിയാകോമോ ബോൺസാനി, ജിയാനി ഫെരാരി എന്നീ എൻജിനീയർമാരാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അങ്ങനെ ഒരിക്കലും സൂര്യപ്രകാശം ലഭിക്കില്ല എന്ന് കരുതിയ ഇവിടുത്തുകാർക്കിടയിലേക്ക് അതും സാധ്യമായി. ഇവരുടെ ഈ ആശയത്തിന് അധികാരികൾ അനുമതി നൽകി. ഒട്ടും താമസിയാതെ എട്ടു മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള കണ്ണാടി ഈ മലയിടുക്കുകളിൽ സ്ഥാപിച്ചു.

ഈ കണ്ണാടി ആ പട്ടണത്തിലേക്ക് പ്രകാശം പ്രതിഫലിപ്പിച്ചു. ഒപ്പം അവിടുത്തുകാരുടെ ജീവിതത്തിലേക്കും. ഒരു ലക്ഷം യൂറോയാണ് ഈ പദ്ധതിയ്ക്കായി ചെലവാക്കിയത്. സൂര്യന്റെ ദിശമാറ്റത്തിനനുസരിച്ച് ചലനം നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയറും മറ്റു സംവിധാനങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ സൂര്യപ്രകാശത്തെ പോലെയല്ലെങ്കിലും വിഗാനെല്ല സ്വദേശികളുടെ പ്രശ്നത്തിന് പരിഹാരമാകാൻ ഈ കണ്ണാടിയ്ക്ക് സാധിച്ചു. ഇതുപോലെ സൂര്യപ്രകാശം ലഭിക്കാത്ത മറ്റു സ്ഥലങ്ങളും ഈ ആശയം കടമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

കേട്ടറിഞ്ഞു നിരവധിപേരാണ് ആ കണ്ണാടി കാഴ്ചകൾ കാണാൻ എത്തുന്നത്. വർഷങ്ങൾക്കിപ്പുറവും വിഗാനെല്ലയിലെ കണ്ണാടികാഴ്ചകൾ ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കു യാതൊരു കുറവുമില്ല. വലിയ തോതിലുള്ള അറ്റകുറ്റപണികൾ ഒന്നും ഇത്രവർഷങ്ങൾക്കു ശേഷവും ആവശ്യമായി വന്നിട്ടില്ല. കണ്ണാടി സ്ഥാപിച്ചതിന്റെ ഇത്തവണത്തെ വാര്‍ഷികാഘോഷങ്ങൾക്കു ഹ്യൂൽവയിൽ നിന്നും ക്ഷണിക്കപ്പെട്ടവർ എത്തുന്നുണ്ട്. കണ്ണാടിയുള്ള ഗ്രാമം മാത്രമല്ല വിഗാനെല്ല, വേറെയും നിരവധി കാഴ്ചകൾ ഈ മനോഹരമായ ഗ്രാമത്തിലുണ്ട്. പള്ളികളും മധ്യകാലത്തെ കെട്ടിടങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഒരുതരത്തിലും മുഷിപ്പിക്കില്ല വിഗാനെല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close