തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. മൂന്ന് ലക്ഷം രൂപയാണ് പരിശോധനയിൽ നിന്നും പിടികൂടിയത്. ഇത് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനിനായി ഏജന്റുമാർ കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഓപ്പറേഷൻ സ്പീഡ് ചെക്ക് എന്ന പേരിലായിരുന്നു വിജിലൻസ് പരിശോധന.
വിജിലൻസിനുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് നാലര മുതലാണ് ആർടിഒ ഓഫിസുകളിൽ നടത്തിയത്. പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഓഫിസുകളിൽ ഏജന്റുമാരെ സംശയാസ്പദമായ രീതിയിലും കണ്ടെത്തി. ഓഫിസ് സമയം അവസാനിക്കുന്ന വൈകുന്നേരങ്ങളിൽ ഏജന്റുമാർ സ്ഥിരം എത്തുന്നുണ്ട് ഇത് അന്വേഷിക്കും.
അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കത്ത് ലഭിച്ചിട്ടും പല ഓഫിസുകളും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ നടപടിക്കും ശുപാർശ ചെയ്യും. ഇതുസംബന്ധിച്ച് പൂർണമായ റിപ്പോർട്ട് വിജിലൻസ് സംസ്ഥാന സർക്കാരിന് കൈമാറും. വ്യാപകമായ ക്രമക്കേട് പലയിടത്തും കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും വിജിലൻസ് പരിശോധനയുണ്ടാകും.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്