KERALANEWSTop News

ആര്യാടൻ മുഹമ്മദിനെതിരെ സോളാർ കേസിൽ വിജിലൻസ് അന്വേഷണം ; ഇന്നുചേർന്ന മന്ത്രിസഭ അനുമതി നൽകി

തിരുവനന്തപുരം : മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ സോളാർ കേസിൽ വിജിലൻസ് അന്വേഷണം. ഇന്നുചേർന്ന മന്ത്രിസഭയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്ന സരിതയുടെ പരാതിയിലാണ് അന്വേഷണം.

വൈദ്യുതി മന്ത്രിയായിരിക്കെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും കൂടുതൽ പ്രൊജെക്ടുകൾ നൽകുന്നതിനും വേണ്ടി കമ്പനിയിൽ നിന്ന് നാല്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സരിത നായർ ആര്യാടൻ മുഹമ്മദിനെതിരെ ആരോപിച്ചത്. സോളാർ കമ്മീഷന് മുന്നിലും ഈ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ ചട്ടപ്രകാരവുമുള്ള കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുൻ മന്ത്രിയെന്ന നിലയിൽ സർക്കാരിന്റെയും ഗവർണറുടെയും അനുമതി അന്വേഷണത്തിന് ആവശ്യമായിരുന്നു. ഇപ്പോൾ ഈ പ്രാഥമിക അന്വേഷണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുകയാണ്.

ഗവർണറുടെ അനുമതി ലഭിച്ച ശേഷമുള്ള അന്തിമ അനുമതിയാണോ അതോ ഗവർണറുടെ അനുമതിക്ക് അയക്കാനുള്ള തീരുമാനമാണോ ഇതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിനുള്ള മന്ത്രിസഭയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close