celebrityMoviesNEWS

ഹർത്താലിന്റെ യുക്തി മനസിലാകുന്നില്ല എന്ന് വിജയ് ബാബു ; പട്ടുമെത്തയിൽ കിടക്കുന്നവർക്ക് എങ്ങനെ മനസിലാകാൻ എന്ന് കമന്റ്

ഹർത്താലിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് വിജയ് ബാബു. തന്റെ സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. “ഹർത്താലിന് പിന്നിലെ യുക്തി മനസിലാകുന്നില്ല. ലോക്ക്ഡൌൺ കാരണം വലഞ്ഞിരിക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും. ഇത് വിഢിത്തമല്ല, ശെരിക്കും ഭ്രാന്താണ്. ദൈവം രക്ഷിക്കട്ടെ.” പോസ്റ്റ് ശ്രദ്ധ നേടിയതോടെ പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്. പലരും കർഷക സമരത്തിന്റെ പ്രാധാന്യം പറഞ്ഞുള്ള കമെന്റുകൾ ഇട്ടിട്ടുണ്ട്.

പട്ടുമെത്തയിൽ കിടക്കുന്നവർക്ക് ഇത് എങ്ങനെ മനസിലാകാൻ എന്ന കമന്റ് ഇട്ടപ്പോൾ താങ്കൾ ഏത് മെത്തയാണ് സാർ ഉപയോഗിക്കുന്നത്. ഞാനും അത് വാങ്ങാം. പിന്നെ ഇതൊക്കെ മനസിലാക്കാൻ അടിസ്ഥാന വിവരം ഉണ്ടായാൽ മതി, മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ എന്ന് വിജയ് ബാബു മറുപടി കൊടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close