INDIANEWS

വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു; നിലപാടറിയിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ മദ്രാസ് ഹൈക്കോടതിയിൽ

ചെന്നൈ: വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ട് നടൻ വിജയ് പിതാവ് എസ്. എ ചന്ദ്രശേഖർ. മകൻ വിജയിയുടെ പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായി മദ്രാസ് ഹൈക്കോടതിയിൽ ചന്ദ്രശേഖർ അറിയിച്ചു. വിജയ്‌ രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ പിതാവ് എസ്. എ ചന്ദ്രശേഖർ രൂപീകരിക്കാൻ ശ്രമിച്ച പാർട്ടിയായിരുന്നു വിജയ് മക്കൾ ഇയക്കം.

തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സൂപ്പർ താരം വിജയ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമുൾപ്പെടെ തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ ഹർജി നൽകിയിരിക്കുന്നത്. അച്ഛൻ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പർമാർ, എന്നിവരടക്കം 11 പേർക്കെതിരെയാണ് ഹർജി.

വിജയ്യുടെ പേരിൽ ‘ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം’ എന്ന പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. വിജയ്യുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയുമായിരുന്നു പാർട്ടിയുടെ ട്രഷറർമാർ. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന വിജയ് തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close