INDIANEWS

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു; കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡ്യ അടക്കമുള്ളവരോടൊപ്പം രാജ്ഭവനിലെത്തി രാജി കത്ത് കൈമാറി

ഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജി വെച്ചു. കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡ്യ അടക്കമുള്ളവരോടൊപ്പം രാജ്ഭവനിലെത്തി രാജി കത്ത് കൈമാറി. 2016 മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. ഇന്ന് മോഡി പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് വിജയ് രൂപാണിയുടെ രാജി.

ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close