INSIGHT

മിന്നൽ മുരളിയിൽ വില്ലൻ കഥാപാത്രം എന്ന് കേട്ടപ്പോൾ ഞെട്ടി; മലയാളം പഠിച്ചത് ഷിബു എന്ന കഥാപാത്രത്തിന് വേണ്ടി; ഞാൻ വില്ലനും ടോവിനോ നായകനും എന്നത് സിനിമയിൽ മാത്രം, അല്ലാത്തപ്പോൾ ഞങ്ങൾ സഹോദരങ്ങളെപ്പോലെ; ഗുരു സോമസുന്ദരം മിന്നൽ മുരളിയെക്കുറിച്ച്

ബേസല്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി മികച്ച പ്രതികരണങ്ങളോടെ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് തുടരുകയാണ്. ചിത്രത്തില്‍ നടന്‍ ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രമാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്. മിന്നല്‍ മുരളിയുടെ എതിരാളി എന്നതിന് അപ്പുറം സിനിമയുടെ നട്ടെല്ലായി നിന്ന കഥാപാത്രം കൂടിയാണ് ഷിബു. മിന്നല്‍ മുരളിയില്‍ സൂപ്പര്‍ വില്ലനായതിനെ കുറിച്ച് നടന്‍ ഗുരു സോമസുന്ദരം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിന്റെ പൂർണ രൂപം.

എല്ലാവരും ഇതിനോടകം സ്വീകരിച്ചു ഷിബു എന്ന കഥാപാത്രം എന്ത് തോന്നുന്നു ?

വളരെ സന്തോഷമുണ്ട്. ആദ്യം ബേസിൽ കഥ പറയുമ്പോൾ ഞാൻ ഞെട്ടിപ്പോയി. ഷിബുവിന്റെ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോൾ ഇത് എങ്ങനെ ഞാൻ ചെയ്യും എന്ന് ഓർത്തു. ബേസിൽ എന്റെ മുൻ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അതിനാലാണ് എന്നെ ഇതിൽ കാസ്റ്റ് ചെയ്തത് എന്നാണ് പറഞ്ഞത്. എനിക്ക് മലയാളം അത്ര എളുപ്പത്തിൽ സംസാരിക്കാൻ സാധിക്കില്ലായിരുന്നു പിന്നെ മിന്നൽ മുരളി കമ്മിറ്റ് ചെയ്തതിന് ശേഷമാണ് മലയാളം പഠിക്കാൻ തുടങ്ങിയത്. ഞാൻ ചെയ്ത ഈ വില്ലൻ കഥാപാത്രം ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. വളരെ സന്തോഷം.

സാധാരണ ഒരു വില്ലൻ അല്ല ഒരു ഇമോഷണൽ ടച്ച് ഉള്ള വില്ലിൻ ആണ്. അത് തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ സാധിച്ചു?

ഷിബു എന്ന കഥാപാത്രത്തോട് ആളുകൾക്ക് ഒരു അനുകമ്പ തോന്നും. ഷിബു ഒരു 40 , 42 വയസുള്ള കുട്ടിയാണ്. അതായിരുന്നു ആ കഥാപാത്രത്തിന്റെ പ്രത്യേകത.

കഥാപാത്രത്തിന് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകൾ എടുത്തു ?

ആദ്യം ഞാൻ മലയാളം പഠിച്ചു. കഥാപാത്രത്തിന് ഉപയോഗിക്ക തക്ക തരത്തിലുള്ള ഭാഷ പഠിക്കാൻ തുടങ്ങി. 2019 ജൂണിൽ ബേസിൽ ജോസഫ് കഥ പറയുന്നത്. അതിന് ശേഷം എനിക്ക് സമയം ഉണ്ടായിരുന്നു. പിന്നെ സംവിധായകരോട് സംസാരിച്ച് സംഭാഷണങ്ങൾ എല്ലാം വ്യക്തമായി മനസിലാക്കി അതൊക്കെ പഠിച്ചു അതായിരുന്നു ഇതിന് വേണ്ടി ഉള്ള പ്രധാന തയ്യാറെടുപ്പ്.

കഥ കേട്ടപ്പോൾ തോന്നിയോ ഈ കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും സംഭാവനകൾ ചെയ്യാനുണ്ടെന്ന്.?

ഒരു ചിരി ആണെങ്കിൽ കൂടി ഞാൻ അത് വലുതാകും. ചെറിയ സീനുകൾ ആണെങ്കിലും അതിന് വേണ്ടി ഞാൻ വലിയ രീതിയിൽ തന്നെ പ്രവർത്തിച്ചു.

ഒരു സൂപ്പർ ഹീറോ ചിത്രമാണ്. എങ്ങനെയായിരുന്നു സിനിമ സെറ്റ്?

എല്ലാവർക്കും വളരെ സന്തോഷമായിരുന്നു. അവിടെ ഉള്ളവർക്കു എല്ലാം തന്നെ സിനിമയിൽ പ്രവർത്തിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ബേസിൽ, ടോവിനോ അനഗ്നെ എല്ലാവരും’. ടോവിനോയും ഞാനും സഹോദരന്മാരെ പോലെയായിരുന്നു. സ്‌ക്രീനിൽ വില്ലിൻ ഹീറോ അങ്ങനെയായിരുന്നു. പക്ഷെ ഓഫ് സ്‌ക്രീനിൽ അങ്ങനെ അല്ലായിരുന്നു. നല്ല ഒരു നടനാണ് ടോവിനോ തോമസ്. ഒരു സിനിമ ഷൂട്ടിംങ് എന്നതിലുപരി ഒരു നല്ല കാര്യം നടക്കുന്ന പോലെയായിരുന്നു. അവിടുത്തെ നാട്ടുകാരും വളരെയധികം സഹകരണമാണ് നൽകിയത്.

യുവ സംവിധായകനാണ് ബേസിൽ ജോസഫ്. എങ്ങനെയായിരുന്നു ബേസിൽ?

രണ്ട് ചിത്രത്തിന് ശേഷം മൂന്നാമത്തെ ചിത്രത്തിൽ ഇത്രയും വലിയ ഒരു ചിത്രം അത് ആർക്കും അത്ര എളുപ്പമുള്ള കാര്യമല്ല. കുഞ്ഞിരാമായണം, ഗോദ അതിന് ശേഷം ഈ ചിത്രം ഒരു ജമ്പ് ആണ്.. ഞാൻ ഇതുവരെ ഒരു സംവിധായകരിലും അത് കണ്ടിട്ടില്ല.

സംഘട്ടനം ഒരുപാട് ഉണ്ടായിരുന്ന കഥാപാത്രമാണ്. അതൊക്കെ എങ്ങനെയായിരുന്നു?

കുറെ സംഘട്ടന രംഗങ്ങളുണ്ട്. ചായകടക്കാരനെ പൊക്കിയെടുക്കുന്നത്, കുട്ടവഞ്ചി തുഴഞ്ഞ് പോകുന്നത് അതൊക്കെ തന്നെ ഒരു നടൻ കിട്ടുന്ന അനുഗ്രഹം പോലെയാണ്. യൂണിഫോം കഥാപാത്രങ്ങൾ ഒക്കെ എനിക്ക് ചെയ്യാൻ ഇഷ്ടമാണ്.

മലയാളം, തമിഴ് സിനിമകൾ ചെയ്തു എന്താണ് അതിനുള്ള വ്യത്യാസം?

ഞാൻ ഒരു ഭാഗ്യവാനാണ്. തമിഴ് ആരണ്യകാണ്ഡം എന്ന ചിത്രത്തിൽ തുടങ്ങി. അഞ്ചു സുന്ദരികളിൽ അഭിനയിച്ചു. ഇത്തരത്തിൽ ഒക്കെ ഉള്ള സൈന്മെകൾ രണ്ട് ഭാഷകളിലും ചെയ്യാൻ സാധിച്ചു. അതിനൊക്കെ വളരെ സന്തോഷമുണ്ട്.

എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്? മിന്നൽ മുരളിയിലേക്ക് എത്തിയത് എങ്ങനെയാണ്?

തിയേറ്റർ നടനാണ് ഞാൻ. പശുപതി നെറ്റ് സീനിയർ ആക്ടര് ആണ്. ഒരുപാട് സ്റ്റേജ്, നാടകം അങ്ങനെ ഒക്കെ ഒരുപാട് നടന്നിട്ടുണ്ട്. ആരണ്യകാണ്ഡം ആദ്യ ചിത്രം അതിന് ശേഷം നല്ല അഭിപ്രായങ്ങൾ കേട്ടു. ശേഷം കുറെ തമിഴ് സിനിമകൾ ചെയ്തു. മുന്നാറിൽ ഒരു ഷൂട്ടിങ്ങിനിടെ ബേസിൽ വിളിച്ചു. അഞ്ചു പേര് ഒരുമിച്ച് വന്ന് എന്നോട് കഥ പറഞ്ഞു. വളരെ വ്യത്യസ്ത രീതിയിൽ കഥ പറയുന്ന ആളാണ് ബേസിൽ ജോസഫ്. അത് കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അതായിരുന്നു സിനിമയുടെ തുടക്കം.

ഏതാണ് അടുത്ത സിനിമകൾ?

ചട്ടമ്പി എന്നൊരു ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു ഇപ്പോൾ. ശ്രീനാഥ്‌ ഭാസി,ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി ഇവരെക്കെ ഉള്ള സിനിമായാണ് അത്. അതിന്റെ റിലീസ് ഉടൻ ഉണ്ടാവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close