KERALAMoviesNEWS

‘മമ്മൂട്ടി ഫാൻസ്‌ മലയാള സിനിമയ്ക്ക് എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ അങ്ങ് മൗനം വെടിയണം; ചെളിവാരിയെറിയാൻ ഞങ്ങൾക്കും കഴിയും’; മമ്മൂട്ടിയെ പരസ്യമായി വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി; പോസ്റ്റ് വൻ വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമൽ കുമാർ

തിരുവനന്തപുരം: മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിനെതിരെ മനഃപൂർവം ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്ന ചർച്ച മറ്റൊരു തലത്തിലേക്ക് പോകുന്നു. എല്ലാ കാലവും ആരാധകർ തമ്മിലുള്ള മത്സരവും വാക്ക് പോരുമെല്ലാം സാദരം സംഭവമാണെങ്കിലും ഇപ്പോഴുള്ളത് പോലെ ഉള്ള തർക്കങ്ങളും ചർച്ചകളും ഒരുപക്ഷെ ആദ്യമെന്ന് തന്നെ പറയേണ്ടി വരും.

മരക്കാർ ഇറങ്ങിയ അന്ന് മുതൽ തുടങ്ങിയ വിവാദങ്ങൾ അന്ത്യമില്ലാതെ ഇപ്പോഴും തുടരുകയാണ്. മോഹൻലാൽ ഫാൻസ് ആസോസിയേഷൻ സെക്രട്ടറി വിമൽ കുമാർ മമ്മൂട്ടിക്കെതിരെ പരസ്യ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് വിവാദം മറ്റൊരു തലത്തിലേക്ക് എത്തിയത്.

മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന പേരിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് പ്രശ്‌നങ്ങൾക്ക് അടിസ്ഥാനം. ആമുഖമായി പറയാം എന്നോട് ക്ഷമിക്കണം.. മലയാള സിനിമയെ പരിപോഷിപ്പിക്കാൻ പോകുന്ന സമയത്ത് അതിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം.അങ്ങയെ ഇഷ്ടപ്പെടുന്ന ആൾക്കാർ എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയ്ക്ക് തന്നെ എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ മൗനം വെടിയാൻ അങ്ങ് തയ്യാറാവണമെന്നും ഞങ്ങൾക്കും ചെളിവാരിയെറിയാൻ കഴിയുമെന്നും അതിന് ഞങ്ങളെ പ്രാപ്തരാക്കരുത് എന്നുമാണ് പോസ്റ്റിന്റെ ഉള്ളടക്കത്തിൽ പറഞ്ഞിരുന്നത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ നിരവധിപേർ കുറിക്കുകൊള്ളുന്ന മറുപടിയും പ്രതിഷേധവും ട്രോളുമായി രംഗത്തെത്തി. രാത്രി പന്ത്രണ്ട് മണിക്ക് ഷോ കണ്ട് സിനിമയെ കുറ്റം പറഞ്ഞത് മോഹൻലാൽ ആരാധകർ തന്നെയാണെന്നും ആവശ്യമില്ലാതെ അത് ഞങ്ങളുടെ തലയിൽ കെട്ടി വേക്കെണ്ടന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം.ഇതിന് പുറമെ പലവിധ ട്രോളുകളും ഈ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.കാര്യങ്ങൾ കൈവിട്ട് പോകുന്നമെന്ന അവസ്ഥ വന്നതോടെ വിമൽ കുമാർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി.

ആൾ കേരള മോഹൻലാൽലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചത് തന്നെ മമ്മൂട്ടിയുടെ ഇടപെടൽ കൊണ്ടാണെന്നും അദ്ദേഹത്തിന്റെ സ്‌നേഹം അടുത്ത് അറിഞ്ഞ ആളാണ് താനെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു മറുപടി. ആരെയും വേദനിപ്പിക്കാൻ വേണ്ടി അല്ല പോസ്റ്റ് എന്നും മമ്മൂട്ടിയോടുള്ള സ്‌നേഹവും ആദരവും ഇനിയും ഉണ്ടാകുമെന്നും വിമൽ പറയുന്നു.

ക്ഷാമാപണ പോസ്റ്റിനെയും സോഷ്യൽ മീഡിയ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. ലാലേട്ടൻ വിളിച്ചു കാണും ഇവനെ ??അവരുടെ ഫ്രണ്ട്ഷിപ്പിന്റെ ??മുകളിൽ അല്ല ഈ തൊലിഞ്ഞ അന്ധമായ ഫാനിസം !എന്നാണ് ഒരാൾ പറയുന്നത്.മോഹൻലാലിനെ പറയിപ്പിക്കാൻ ആണോ താനൊക്കെ കഞ്ചാവും അടിച്ച് ആ സ്ഥാനത് ഇരിക്കുന്നത്.തുടങ്ങി നിരവധി പ്രതിഷേധ കമന്റുകളും കുറിപ്പുകളുമാണ് പോസ്റ്റിൽ താഴെ പ്രത്യക്ഷപ്പെടുന്നത്.ഈ ക്ഷമാപണ പോസ്റ്റും മറ്റൊരു ഫാൻഫൈറ്റിലേക്ക് തന്നെയാണ് കാര്യങ്ങളെക്കൊണ്ട് ചെന്നെത്തിക്കുന്നത്.

ചിത്രം പുറത്തിറങ്ങി മൂന്നുദിവസം പിന്നിടുമ്പോഴേക്കും സമിശ്രഅഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ് ചിത്രം.അതേസമയം ചിത്രത്തിനെതിരെ നടക്കുന്ന താഴ്‌ത്തിക്കെട്ടലുകൾക്കെതിരെ താരങ്ങളും സോഷ്യൽ മീഡിയയിലുടെ രംഗത്തെത്തി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close