Social MediaTrending

ഇന്ധന കച്ചവ‌ടത്തിലൂടെ ഒന്നും ചെയ്യാതെ ഒരു വർഷം ലഭിക്കുന്നത് 11,265 കോടി രൂപ; എണ്ണ വില ഓരോ രൂപ കൂടും തോറും 33 പൈസ അധിക വരുമാനവും; സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന കള്ളനെ ചൂണ്ടിക്കാട്ടി വിനയ് മൈനാ​ഗപ്പള്ളി

വിനയ് മൈനാ​ഗപ്പള്ളി

ആരാണ് പോക്കറ്റ് അടിക്കുന്ന കള്ളൻ ?
കേരളത്തിലെ ഇന്നത്തെ പെട്രോൾ വിലയിൽ (106.36) ലിറ്ററിന് എണ്ണ കമ്പനി നേടുന്നത് 48.23 രൂപ. പമ്പ് കമ്മീഷൻ 3.85 രൂപ. കേന്ദ്ര നികുതി 27.90 രൂപ. കേരള സംസ്ഥാന നികുതി 26.38 രൂപ കൂടാതെ കേന്ദ്ര വിഹിതവും. കേരളത്തിൽ ഒരു ദിവസം വിൽക്കുന്നത് 51 ലക്ഷം ലിറ്റർ പെട്രോൾ അതിൽ നിന്ന് മാത്രമുള്ള കേരള സർക്കാരിൻ്റെ ദിവസ വരുമാനം 13 കോടി 46 ലക്ഷം, വർഷം 4913 കോടി രൂപ.

ഡീസൽ കണക്ക് എടുത്താൽ ഇന്നത്തെ എണ്ണ കമ്പനി വില ലിറ്ററിന് 49.61 രൂപ. പമ്പ് കമ്മീഷൻ 2.58 രൂപ.
കേന്ദ്ര നികുതി 21.80.കേരളത്തിന് നേരിട്ട് ലഭിക്കുന്നത് 19.48 രൂപ + കേന്ദ്ര വിഹിതം. കേരളത്തിൽ ഒരു ദിവസം വിൽക്കുന്നത് 63 ലക്ഷം ലിറ്റർ ഡീസൽ. അതിൽ നിന്ന് മാത്രമുള്ള കേരള സർക്കാരിൻ്റെ ദിവസ വരുമാനം 12 കോടി 28 ലക്ഷം, വർഷം 4483 കോടി രൂപ.

ഇനി പെട്രോൾ നികുതി യുപിഎ കാലത്തെ 9.80 ലേക്ക് തിരികെ കൊണ്ട് വരും വിധം കേന്ദ്രം 18 രൂപ കൂടി നികുതി കുറച്ചു എന്ന് കരുതുക. കേന്ദ്ര നികുതി 9.80 ആകും സംസ്ഥാന നികുതി ശതമാന നിരക്കിൽ അപ്പോഴും ലിറ്ററിന് 20.44 കേരളത്തിന് കിട്ടും. ഇന്ത്യയിൽ ആകെ ഒരു ദിവസം വിൽക്കുന്നത് 64 കോടി ലിറ്റർ ഇന്ധനം. അതിൽ നിന്ന് 8 പൈസ ലിറ്ററിന് കേരളത്തിന് നൽകിയാൽ കേരളത്തിന് ലഭിക്കുന്ന ദിവസ കേന്ദ്ര വിഹിതം 5.12 കോടി രൂപ. അതായത് കേരളത്തിൽ ആകെ ദിവസവും വിൽക്കുന്നത് 114 ലക്ഷം ലിറ്റർ. ഫലത്തിൽ കേരളത്തിൽ വിൽക്കുന്ന ഓരോ ലിറ്റർ ഇന്ധനത്തിനും 4.50 രൂപ കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിക്കുന്നു.

അതായത് ഒരു വർഷം ഇന്ധന നികുതി + കേന്ദ്ര ഇന്ധന നികുതി വിഹിതമായി കേരളത്തിന് 4913+4483+1868.8 കോടി 11265 കോടി ലഭിക്കുന്നു. ഇത് കൂടാതെ ആണ് 300 കോടി സെൻട്രൽ റോഡ് ഫണ്ടും, റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റ് ആയി മാസം 1300 കോടി രൂപയും ലഭിക്കുന്നത്. GST വിഹിതവും പദ്ധതി വിഹിതവും വേറെ, കേന്ദ്ര സർക്കാരിൻ്റെ ജാമ്യത്തിൽ വാങ്ങുന്ന കടം അതുക്കും മേലെ !!

എണ്ണ വില ഓരോ രൂപ കൂടും തോറും 33 പൈസ കേരളത്തിന് വരുമാനം കൂടി കൊണ്ടേയിരിക്കുകയും ചെയ്യും. !!
മാജിക്കൽ മാത്തമാറ്റിക്‌സ് അല്ലെ ? ഇനി പറയൂ ആരാണ് ശരിക്കും പോക്കറ്റ് അടിക്കുന്നത് ?

യുപിയിൽ ഇന്നത്തെ പെട്രോൾ വില 95.29
ഡീസൽ 86.80

കർണാടക പെട്രോൾ 100
ഡീസൽ 85

ഹരിയാന പെട്രോൾ 96.22
ഡീസൽ 87.42

ത്രിപുര പെട്രോൾ 98.23
ഡീസൽ 85.61

ഗോവ പെട്രോൾ 96.38
ഡീസൽ 87.27

ഗുജറാത്ത് പെട്രോൾ 95.35
ഡീസൽ 89.33

ഇടത് കേരളം പെട്രോൾ 106.36
ഡീസൽ 93.47

കോൺഗ്രസ് രാജസ്ഥാൻ പെട്രോൾ 111.10
ഡീസൽ 95.71

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close