
ഡബ്ലൂ.സി.സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിനായകന്. വിവിധ മാധ്യമങ്ങളില്‍ പല സമയങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട വാര്‍ത്തകളാണ് വിനായകന് ക്യാപ്ഷനുകളൊന്നും ഇല്ലാതെ ഷെയർ ചെയ്തത്.
2018ലെ അമ്മയുടെ വാര്‍ത്താസമ്മേളനത്തെ പറ്റിയുള്ള മീഡിയ വണ്ണിന്റെ വാര്‍ത്തയായിരുന്നു വിനായകന് ആദ്യം ഷെയർ ചെയ്തത്. അര്‍ച്ചനാ പത്മിനിയേയും രേവതിയേയുണ് ഈ വാര്‍ത്തയില്‍ കാണുന്നത്.
അഞ്ച് മിനിട്ടിനുള്ളല് തന്നെ ഡബ്ലൂ.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ ഫോട്ടോയും പോസ്റ്റ് ചെയ്തു.
ശേഷം ‘സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമ്മനിര്മാണം വേണമെന്ന് അഭിപ്രായം ഗൗരവതരം,’ എന്ന് സ്ക്രോള്‍ വരുന്ന കൈരളിയിലെ വാര്‍ത്തയാണ് പങ്കുവെച്ചിരിക്കുന്നത്.
ശേഷം ദിലീപിന്റേയും കാവ്യ മാധവന്റേയും വിവാഹവുമായി ബന്ധപ്പെട്ട് 2018 ല്‍ ഏഷ്യാനെറ്റ് കൊടുത്ത വാര്‍ത്ത പങ്കുവെച്ചത്. ദിലീപിന്റേയും കാവ്യയുടെയും വിവാഹത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി നടത്തിയ പ്രതികരണമായിരുന്നു ഈ വാര്‍ത്ത.
എന്നാല്‍ ഈ വാര്‍ത്തകളെ പറ്റി ഒരു ക്യാപ്ഷനും വിനായകന് പങ്കുവെച്ചിട്ടില്ല. സജീവ ചര്‍ച്ചയിലുള്ള സംഭവങ്ങളെ പറ്റി ഒന്നും പറയാതെ വിനായകന് ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് കമന്റിലൂടെ പലരും ചോദിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍
ദിലീപും മറ്റ് പ്രതികളും അടുത്ത 3 ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ അടുത്ത ദിവസം ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.
അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..