Breaking NewsKERALANEWSTrending

വി​നോ​ദ് ലൈം​ഗികമായി പീഡിപ്പിച്ചത് ഉറ്റ സുഹൃത്തിന്റെ മകന്റെ ഭാര്യയെ; കൂട്ടുകാരന്റെ വീട്ടിലെ കുടുംബ പ്രശ്നം പരിഹരിക്കാൻ ചെന്ന 31കാരൻ വില്ലനായത് ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ ദിവസം അറസ്റ്റിലായ തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി വി​നോ​ദ് ലൈം​ഗികമായി പീഡിപ്പിച്ചത് ഉറ്റ സുഹൃത്തിന്റെ മകന്റെ ഭാര്യയെ. 31കാരനായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്. 31കാരനായ വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സ്വന്തം വീട്ടിൽ വെച്ചാണ് ഇയാൾ യുവതിയെ ഉപദ്രവിച്ചത്.

വിനോദിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മകൻ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതേത്തുടർന്ന് വിഷയത്തിൽ മധ്യസ്ഥം വഹിച്ച വിനോട് സുഹൃത്തിന്‍റെ മകനെയും ഭാര്യയെയും സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. സുഹൃത്തിന്‍റെ മകൻ പുറത്തുപോയ സമയത്താണ് വിനോദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

വിനോദിന്‍റെ സുഹൃത്തിന്‍റെ മകൻ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പീഡനവിവരം പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ് പീഡനക്കേസിലെ പ്രതിയായ വി​നോ​ദ്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close