KERALANEWS

തലസ്ഥാനത്തെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിക്ക് നേരെ അതിക്രമം; ഉത്തരേന്ത്യൻ സ്വദേശി പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ വച്ച് പെൺകുട്ടിക്ക് നേരെ അതിക്രമം. അട്ടക്കുളങ്ങരയിലെ ഷോപ്പിംഗ് മാളിൽ നിന്നു നടന്നു വരികയായിരുന്ന പെൺകുട്ടിയെയാണ് ഉത്തരേന്ത്യൻ സ്വദേശി ആക്രമിച്ചത്. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ പ്രകോപിതരായ നാട്ടുകാരുടെ മർദനത്തിൽ പരിക്കേറ്റ പ്രതി ഇപ്പോൾ ആശുപത്രിയിലാണ്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഷോപ്പിംഗ് മാളിൽ നിന്നു നടന്നു വരികയായിരുന്ന പെണ്‍കുട്ടിയുടെ നേരെ പ്രതി ഓടി വരികയും ഇവരുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും ആക്രമിക്കുകയും ചെയ്‌തു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close