KERALANEWS

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അക്രമം

സിറാജ് ദിനപത്രം ഫോട്ടോഗ്രാഫര്‍ ശിവജി, KUWJ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർക്കാണ് വഞ്ചിയൂർ കോടതിയിൽ വെച്ച് അഭിഭാഷകരുടെ മര്‍ദനമേറ്റത്. ശിവജിയുടെ മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചുവാങ്ങി.
സിറാജ് പത്രത്തിൽ റിപ്പോർട്ടർ ആയിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്നു കോടതിയില്‍ പരിഗണിക്കുന്ന ദിവസം ആയതിനാല്‍ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് 25ഓളം വരുന്ന അഭിഭാഷക സംഘം ശിവജിയെ കൈയേറ്റം ചെയ്തത്. ശിവജിയുടെ അക്രഡിറ്റേഷൻ കാർഡും ക്യാമറയും മൊബൈൽ ഫോണും അഭിഭാഷകർ ബലമായി പിടിച്ചെടത്തു. കോടതിയില്‍ റിപ്പോർട്ട് ചെയ്യാൻ അഭിഭാഷകരുടെ വിലക്ക് ഉണ്ടായിരുന്നു.

പ്രതികള്‍ കോടതിയില്‍ ഹാജരായ ശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശിവജി ഫോട്ടോ എടുത്തത്. ആദ്യം പുറത്തിറങ്ങിയ ശ്രീറാമിന്റെ പടം പകര്‍ത്തി പിന്നാലെ വന്ന വഫ ഫിറോസിന്റെ പടം പകര്‍ത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഭിഭാഷകരുടെ വലിയ സംഘം എത്തി ശിവജിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ശേഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് പുറത്തു പോകാൻ പോലീസ് ആവശ്യപ്പെട്ടു. ശിവജിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തില്ല. മാധ്യമ പ്രവർത്തകർക്ക് പ്രതികൂലമായ നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close