KERALANEWSTrendingviral

വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ഓടിച്ച ഡ്രൈവറെ സസ്‌പെൻഡ് സംഭവം; തബല കൊട്ടി പ്രതികരണവുമായി ഡ്രൈവർ രംഗത്ത്; ഫേസ്ബുക്ക് പോസ്റ്റുകൾ വൈറൽ ആകുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കോട്ടയത്ത് പൂഞ്ഞാർ സെന്റ്.മേരീസ് പള്ളിക്ക് സമീപം ആയിരുന്നു കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങിയത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ആണ് വെള്ളക്കെട്ടിൽ മുങ്ങിയത്. യാത്രക്കാരെ രക്ഷപെടുത്തിയിരുന്നു.

സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയ ഡ്രൈവറെ ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസംതന്നെ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ ആണ് സസ്പെൻഡ് ചെയ്‍തത്. ഗതാഗതമന്ത്രി ആന്‍റണി രാജു നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.

യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് കെഎസ്ആർടിസി തന്നെ സസ്പെൻഡ് ചെയ്തതെന്ന വാദവുമായിട്ടാണ് ബസിന്റെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ രംഗത്ത് വന്നിരിക്കുന്നത്. സസ്പെൻഷൻ തബല കൊട്ടി ആഘോഷിക്കുന്ന വിഡിയോയും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവച്ചും ജയദീപ് കുറിപ്പിട്ടിട്ടുണ്ട്. തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഇതുസംബന്ധിച്ച് പങ്കുവയ്ക്കുന്നത്.

https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fjayadeep.sebastian%2Fvideos%2F1073102093501216%2F&show_text=false&width=267&t=0

ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ വച്ചാണ് വെള്ളക്കെട്ടിൽപ്പെട്ടത്. പള്ളിയുടെ മുൻവശത്തെത്തിയപ്പോൾ പെട്ടെന്ന് വെള്ളം ഇരച്ച് കയറിയെന്നും ഉടൻ തന്നെ ബസ് വലത്തേക്ക് തിരിച്ച് പള്ളിമതിലിനോട് ചേർത്ത് നിർത്തിയെന്നായിരുന്നു ഡ്രൈവർ നൽകിയ വിശദീകരണം. ഉരുൾ പൊട്ടി വെള്ളം വന്ന് വണ്ടി നിന്ന് പോയതാണെന്നും കെട്ടി വലിച്ച് ഡിപ്പോയിൽ എത്തിക്കുകയായിരുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു. ഒരാൾ പൊക്കമുണ്ടായിരുന്ന വെള്ളക്കെട്ടിൽ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.  

പോസ്റ്റുകൾ ഇങ്ങനെ

“കെഎസ്ആര്‍ടിസിയിലെ എന്നേ സസ്പെന്‍ഡ് ചെയ്‍ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ് ചെയ്‍ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ…”

“ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്കൂൾ ബസോ, ഓട്ടോറിക്ഷയോ, ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ൽ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.”

ഇത്തരം പോസ്റ്റുകള്‍ക്കൊപ്പം വാഹനത്തിന്‍റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവര്‍ പൂരിപ്പിച്ചു നല്‍കുന്ന ഫോം ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയെന്നാണ് ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close