INDIANEWS

വിവാഹസമ്മാനമായി പെട്രോൾ; വേറിട്ട പ്രതിഷേധവുമായി തമിഴ് ഹാസ്യനടൻ

ചെന്നൈ: വേറിട്ട പ്രതിഷേധത്തിലൂടെ തമിഴ്നാട്ടിലെ ഒരു വിവാഹവേള വൈറൽ ആയിരിക്കുകയാണ്. നവദമ്പതികൾക്ക് വിവാഹസമ്മാനമായി തമിഴ് ഹാസ്യനടൻ മയിൽസ്വാമി നൽകിയത് രണ്ടു ക്യാൻ പെട്രോൾ. രാജ്യത്ത് തുടർച്ചയായി ഉയരുന്ന ഇന്ധനവിലയോടുള്ള പ്രതിഷേധമാണ് താരം വ്യത്യസ്ത രീതിയിൽ അറിയിച്ചത്.

നവദമ്പതികൾക്ക് പെട്രോൾ ക്യാൻ കൈമാറുന്ന വിഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്. ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ദമ്പതികള്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്നാണ് മയില്‍സ്വാമി പറഞ്ഞത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലുടനീളമുള്ള പെട്രോള്‍ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ഡീസല്‍ വിലയില്‍ മാത്രമാണ് ഇതുവരെ എന്തെങ്കിലും ചെറിയ മാറ്റം കാണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനുശേഷം എന്തെങ്കിലും മാറ്റം കണ്ട പ്രധാന മെട്രോ നഗരം ചെന്നൈ മാത്രമാണ്. ഇവിടെ പെട്രോള്‍ വില 3.02 രൂപ കുറഞ്ഞു. പെട്രോൾ വില കുറച്ചതിനു തമിഴ്നാട് സർക്കാരിനെ പ്രശംസിച്ച താരം, കേന്ദ്രസർക്കാർ ഇവിടെ നടക്കുന്ന കാര്യങ്ങളെകുറിച്ച ചിന്തിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു.

മയില്‍സ്വാമി തമിഴ് സിനിമയിലെ പ്രമുഖ ഹാസ്യതാരവും വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റുമാണ്. 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം, ഡിഎംകെയുടെ എഎംവി പ്രഭാകര്‍ രാജയോട് പരാജയപ്പെടുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close