celebrityKERALANEWSTrendingviral

കൊച്ചി കോര്‍പറേഷനില്‍ തകർപ്പൻ വിജയവുമായി എല്‍ഡിഎഫ്; ആഹ്ളാദപ്രകടനവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം മലയാളത്തി​ന്റെ പ്രിയ നടന്മാർ; താളം പിടിക്കുന്ന ജോജുവി​ന്റെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായക​ന്റെയും വൈറലായ വീഡിയോ

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ ആഹ്ളാദപ്രകടനവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ജോജു ജോര്‍ജും വിനായകനും. കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍​ന്റെ ആഹ്ളാദപ്രകടനത്തിൽ കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇരു നടൻമാരും ചേർന്നത്.

താളം പിടിക്കുന്ന ജോജുവി​ന്റെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായക​ന്റെയും വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനായ ഗാന്ധിനഗറില്‍ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയര്‍ത്തിയാണ് എല്‍ഡിഎഫിന്‍റെ വിജയം. സിപിഎം സ്ഥാനാര്‍ഥി ബിന്ദു ശിവന്‍ 2950 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 106ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 687 ആക്കി ഉയര്‍ത്തിയത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎയുടെയും വി ഫോര്‍ കൊച്ചിയുടെയും പ്രകടനം ദയനീയമായി. കഴിഞ്ഞ തവണ 397 വോട്ടുകള്‍ ലഭിച്ചിടത്ത് എന്‍ഡിഎ ഇക്കുറി നേടിയത് 195 ആണ്. 216 വോട്ടുകളുണ്ടായിരുന്ന വി ഫോര്‍ കൊച്ചി 30 വോട്ടിലേക്കും ഒതുങ്ങി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close