Breaking NewsSPORTS

ട്വന്റി 20 ക്യാപ്റ്റൻസിയിൽ നിന്ന് കോഹ്‌ലി ഒഴിയുന്നു ; ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ടി 20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറും

ട്വന്റി 20 ടീം ക്യാപ്റ്റൻസിയിൽ നിന്ന് വിരാട് കോഹ്‌ലി ഒഴിയുന്നു. ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം അദ്ദേഹം സ്ഥാനത്ത് നിന്ന് മാറും എന്നറിയിച്ചു. ഏകദിനത്തിലും ടെസ്റ്റിലും കൂടുതലായി ശ്രദ്ധിക്കാനാണ് ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിവാകുന്നത് എന്നദ്ദേഹം പറഞ്ഞു . എങ്കിലും ബാറ്റ്സ്മാനായി തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നോട് സഹകരിച്ച എല്ലാവർക്കും കോഹ്‌ലി നന്ദി പറഞ്ഞു. വളരെ നാളത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

2017ൽ ധോണി മാറിയതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി ക്യാപ്റ്റൻ ആയി സ്ഥാനമേൽക്കുന്നത്. ഇത്തവണ ആദ്യമായാണ് ഐ. സി. സി. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ കോഹ്‌ലി നയിക്കുന്നത്. ഇന്ത്യക്കായി 90 ട്വന്റി 20 കോഹ്‌ലി കളിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close