AUTOMOTIVE

കോലിയുടെ കോടി വിലമതിക്കും ലംബോർഗിനി കൊച്ചിയിൽ വില്പനക്ക്; ഷോറൂമിൽ ആരാധക പ്രവാഹം

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഉപയോഗിച്ച്‌ വിറ്റ ലംബോര്‍ഗിനി കാര്‍ കൊച്ചിയില്‍ വില്പനക്ക്. കൊച്ചിയിലുള്ള കുണ്ടന്നൂരിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് കാര്‍. നേരത്തെ കോലി ഉപയോഗിച്ച്‌ 10,000 കിലോമീറ്ററോളം ഓടിയ ഈ കാര്‍ മുംബൈ സ്വദേശിക്ക് വിറ്റിരുന്നു. അയാളിൽ നിന്ന് ഇപ്പോഴിതാ കാർ കൊച്ചിയിലെ ഷോറൂമിൽ എത്തിയിക്കുകയാണ്.

വിരാട് കോലി ഉപയോഗിച്ച് കാറിന് 1.35 കോടി രൂപയാണ് വില. 2013 മോഡൽ കാർ ആണിത്. 2015ൽ ആണ്‌ കോലി ഈ കാർ സ്വന്തമാക്കുന്നത്. ആറ് മാസം മുമ്പ് കൊച്ചിയിലെത്തിച്ച കാര്‍ ഇതുവരെയാരും വാങ്ങിയിട്ടില്ല. കോലിയുടെ കാര്‍ ആണെന്നറിഞ്ഞു അത് കാണാന്‍ ആരാധകരുടെ വൻ തിരക്കാണ് ഷോറൂമില്‍. സെലിബ്രേറ്റികള്‍ ഉപയോഗിച്ച കാറുകള്‍ക്ക് എന്നും കേരളത്തില്‍ നല്ല ഡിമാൻഡ് ആണ്‌. അതുകൊണ്ട് തന്നെയാണ് കാർ കേരളത്തിൽ എത്തിച്ചതെന്നും ഷോ റൂം അധികൃതർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close